യു.കെ.വാര്‍ത്തകള്‍

ആള്‍ഡിയില്‍ മിനിമം ശമ്പളം മണിക്കൂറിന് 13 പൗണ്ട് ആക്കി

ആള്‍ഡി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ മുതല്‍ മിനിമം ശമ്പളം മണിക്കൂറിന് 13 പൗണ്ട് ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ബ്രിട്ടനിലെ, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും മികച്ച ശമ്പളം നല്‍കുന്ന തൊഴിലുടമ എന്ന് പേരുള്ള ഈ ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല, പുതിയ മിനിമം വേതന നിരക്ക് പ്രഖ്യാപിക്കുന്ന ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ആയി മാറി. നിലവില്‍, മണിക്കൂറില്‍ 12.75 പൗണ്ട് വേതനം ലഭിക്കുന്ന സ്റ്റോര്‍ അസിസ്റ്റന്റുമാര്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ മണിക്കൂറില്‍ 13 പൗണ്ട് എന്ന നിരക്കില്‍ വേതനം ലഭിക്കും.

ഇത്, എം 25നുള്ളില്‍ കിടക്കുന്ന സ്റ്റോറുകളില്‍ 14.33 പൗണ്ട് ആയി ഉയരും. തലസ്ഥാനത്തെ ഉയര്‍ന്ന ജീവിത ചെലവുകള്‍ പരിഗണിച്ചാണ് ഇത്. അതിനൊപ്പം, ആള്‍ഡിയില്‍ ജോലി ചെയ്യുന്ന കാലയളവിനെ അടിസ്ഥാനമാക്കി രാജ്യ വ്യാപകമായി ആള്‍ഡി സ്റ്റോര്‍ അസിസ്റ്റന്റ്മാര്‍ക്ക് 13.93 പൗണ്ട് വരെയും എം 25 ന് ഉള്ളിലുള്ളവര്‍ക്ക് 14.64 പൗണ്ട് വരെയും നേടാനാകും.

യുകെയില്‍ തങ്ങളുടെ വിജയത്തിന് പുറകിലെ പ്രധാന ചാലകശക്തി തങ്ങളുടെ ജീവനക്കാരാണ് എന്നാണ് വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചുകൊണ്ട് ആള്‍ഡി യുകെ ചീഫ് എക്സിക്യൂട്ടീവ് ഗില്‍സ് ഹര്‍ലി പറഞ്ഞത്. മറ്റു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്കും ഇത് പ്രചോദനമാകുമെന്നു കരുതപ്പെടുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions