യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്റര്‍ മലയാളി ദീപുവിന് കണ്ണീരോടെ വിട ചൊല്ലി സുഹൃത്തുക്കള്‍; മൃതദേഹം കുടുംബ വീട്ടിലെത്തിക്കും

മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശി പി.ടി. ദീപു (47) വിന്റെ മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയിലെ കുടുംബ വീട്ടില്‍ എത്തിക്കുകയും വൈകിട്ട് തന്നെ സംസ്‌കാരവും നടക്കും. മാഞ്ചസ്റ്ററില്‍ നിന്നും ദുബായ് വഴിയുള്ള കണക്ഷന്‍ ഫ്ളൈറ്റിലാണ് ദീപുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.

2023ല്‍ യുകെയില്‍ സ്വകാര്യ കെയര്‍ ഹോമില്‍ ഷെഫായി ജോലി ലഭിച്ച് എത്തിയ ദീപുവിനെ അവിടെ നിന്നും പിരിച്ചു വിട്ടതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളിലെ ജോലികള്‍ക്ക് ശേഷം മാഞ്ചസ്റ്ററിലെ സ്വകാര്യ റെസ്റ്റോറന്റില്‍ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. അതിനിടെ കടബാധ്യത നല്‍കിയ മാനസിക സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. അതിനിടെയാണ് ചിക്കന്‍ പോക്‌സ് ബാധിച്ചത്. തുടര്‍ന്നുള്ള അവധിയ്ക്ക് ശേഷം ജോലിക്ക് എത്താതിനെ തുടര്‍ന്ന് റെസ്റ്റോറന്റ് ജീവനക്കാരന്‍ താമസ സ്ഥലത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതിലിന്റെ മെയില്‍ ബോക്‌സ് പഴുതിലൂടെ അകത്തേയ്ക്ക് നോക്കുമ്പോള്‍ സ്റ്റെയര്‍ കേസിന് സമീപമായി ദീപുവിന്റെ കാലുകള്‍ കാണുകയായിരുന്നു. കുഴഞ്ഞു വീണതാകാമെന്ന നിഗമനത്തില്‍ ഉടന്‍ തന്നെ പാരാമെഡിക്‌സ് സംഘത്തെ വിവരം അറിയിച്ചു. പാരാമെഡിക്‌സ് സംഘം, അഗ്‌നിശമന സേന, പൊലീസ് എന്നിവയുടെ സഹായത്തോടെ അകത്തേക്ക് കടക്കുമ്പോഴാണ് സ്റ്റെയര്‍ കെയ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ചിക്കന്‍ പോക്‌സ് ആയിരുന്നതിനാല്‍ ദീപുവിന് ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ നിന്നും താല്‍കാലികമായി താമസം മാറ്റിയിരുന്നു.

നാട്ടില്‍ വിവിധ റെസ്റ്റോറന്റുകളില്‍ മികച്ച ഒരു ഷെഫായി ജോലി ചെയ്തിരുന്ന ദീപു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീസ നടപടിക്രമങ്ങള്‍ക്ക് വേണ്ടിയുള്ള തുക മാത്രം മുടക്കി യുകെയില്‍ എത്തിയത്. ഭാര്യ: നിഷ ദീപു. മക്കള്‍: കൃഷ്ണപ്രിയ, വിഷ്ണുദത്തന്‍, സേതുലക്ഷ്മി. പിറവം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയില്‍ പരേതരായ പി. എ. തങ്കപ്പന്‍, വി.എസ്. ശാരദ എന്നിവരാണ് മാതാപിതാക്കള്‍. പി.ടി. അനൂപ് ഏക സഹോദരനാണ്.

ആറു മാസം മുന്‍പ് അമ്മ മരിച്ചപ്പോഴാണ് ദീപു അവസാനമായി നാട്ടില്‍ എത്തിയ ശേഷം മടങ്ങി പോകുന്നത്. ദീപുവിന്റെ സ്വദേശം പാമ്പാക്കുടയാണെങ്കിലും ഭാര്യ വീട് സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് ചൂണ്ടിയിലാണ് ദീപു നാട്ടില്‍ താമസിച്ചിരുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions