സിനിമ

'അമ്മ' മത്സരചിത്രം വ്യക്തമായി; അന്‍സിബ ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ് മത്സരത്തില്‍ ദേവനും ശ്വേത മേനോനും

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' യിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.തിരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ ഉള്‍പ്പടെ പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ പന്ത്രണ്ടു പേരും പത്രിക പിന്‍വലിച്ചതോടെ അന്‍സിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അനൂപ് ചന്ദ്രന്‍, സരയു മോഹന്‍, ആശ അരവിന്ദ്, വിനു മോഹന്‍, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിങ്ങനെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച എല്ലാവരും പത്രിക പിന്‍വലിക്കുകയായിരുന്നു. നേരത്തെ 'അമ്മ'യുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അന്‍സിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉള്‍പ്പെട്ടിരുന്നു.

അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരം നടക്കും.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions