യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടില്‍ പുതിയതായി നിര്‍മിച്ചത് രണ്ടുലക്ഷം വീടുകള്‍ മാത്രം

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ വര്‍ഷം ഇംഗ്ലണ്ടില്‍ പുതുതായി നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2025 ജൂണില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 2,01,000 വീടുകള്‍ക്ക് അവരുടെ ആദ്യ എനര്‍ജി പെര്‍ഫോര്‍മന്‍സ് സര്‍ട്ടിഫിക്കറ്റ് (ഇപിസി) ലഭിച്ചതായി ബിബിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനം കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

എന്നാല്‍, പുതിയ വീടുകള്‍ പണിയുന്നതിനുള്ള അപേക്ഷകള്‍ കഴിഞ്ഞ ആറ് മാസക്കാലത്തിനിടയില്‍ വര്‍ധിച്ചിട്ടുണ്ട്.
പ്ലാനിംഗ് പോര്‍ട്ടലിലെ കണക്കുകള്‍ പറയുന്നത് ലണ്ടന് പുറത്ത് പുതിയ വീടുകള്‍ പണിയുന്നതിനുള്ള അപേക്ഷകളുടെ എണ്ണം ജനുവരിക്കും ജൂണിനും ഇടയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ദ്ധിച്ചു എന്നാണ്.

ഗൃഹ നിര്‍മ്മാണ രംഗത്ത് വലിയൊരു പ്രതിസന്ധിയായിരുന്നു പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്നത് എന്നാണ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണം. എന്നാല്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി 15 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം നിറവേറ്റുമെന്നും വക്താവ് അറിയിച്ചു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions