യു.കെ.വാര്‍ത്തകള്‍

ജൂണിലെ താഴ്ചയില്‍ നിന്നും കരകയറി യുകെ ഭവന വിപണി

യുകെയിലെ ഭവനവിലകള്‍ വീണ്ടും വളര്‍ച്ചയുടെ പാതയില്‍. ജൂണിലെ താഴ്ചയില്‍ നിന്നുമാണ് ഈ തിരിച്ചുവരവ്. ജൂലൈ മാസം ശരാശരി ഭവനവില 0.6% വര്‍ദ്ധിച്ച് 272,664 പൗണ്ടിലേക്ക് എത്തി. രണ്ട് വര്‍ഷത്തിനിടെ ജൂണില്‍ ഏറ്റവും വലിയ പ്രതിമാസ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ കരകയറ്റമെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി.

വാര്‍ഷിക ഭവനവില വര്‍ധന 2.4 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതായി ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി പറയുന്നു. കൂടാതെ വീട് വാങ്ങുന്നത് തുടരുന്നതിന്റെ സൂചനയായി കഴിഞ്ഞ മാസം 64,200 മോര്‍ട്ട്‌ഗേജുകള്‍ അംഗീകരിക്കപ്പെട്ടു.

ഒരു ദശകത്തിനിടെ പ്രോപ്പര്‍ട്ടി വാങ്ങുന്നത് ഏറ്റവും കൂടുതല്‍ താങ്ങാന്‍ കഴിയുന്ന നിലയിലാണെന്ന് നേഷന്‍വൈഡ് ചൂണ്ടിക്കാണിക്കുന്നു. യുകെ ശമ്പളത്തിന്റെ ശരാശരിയുടെ ആറിരട്ടിയാണ് ഇത്.

ശരാശരി വരുമാനത്തിന്റെ 5.75 ഇരട്ടിയാണ് യുകെ ഭവനവിലയെങ്കിലും ഇത് ഒരു ദശകത്തിനിടെ കുറഞ്ഞ അനുപാതമാണെന്ന് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. എന്നിരുന്നാലും കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതായി നേഷന്‍വൈഡ് സമ്മതിക്കുന്നു. സ്റ്റാമ്പ് ഡ്യൂട്ടിക്ക് നല്‍കിയ ഇളവുകള്‍ അവസാനിച്ചതായിരുന്നു ജൂണിലെ താഴ്ചയ്ക്ക് ഇടയാക്കിയത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions