യു.കെ.വാര്‍ത്തകള്‍

ജിപി റഫറല്‍ ലഭിച്ച ശേഷം യാതൊരു ചികിത്സയും കിട്ടാതെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളത് മൂന്ന് മില്ല്യണ്‍ പേര്‍

എന്‍എച്ച്എസിലെ വെയിറ്റിങ് ലിസ്റ്റ് ദശലക്ഷക്കണക്കിനു ആയി കുതിയ്ക്കുകയാണ്. വെയ്റ്റിംഗ് ലിസ്റ്റിലുള്ളത് ആറ് മില്ല്യണ്‍ പേര്‍ ആണെങ്കില്‍ ജിപി റഫറല്‍ ലഭിച്ച ശേഷം യാതൊരു ചികിത്സയും കിട്ടാതെയുള്ളവരുടെ എണ്ണം മൂന്ന് മില്ല്യണ്‍ പേര്‍ ആകുകയും ചെയ്തു.

സാധാരണ എന്‍എച്ച്എസിലേക്ക് റഫര്‍ ചെയ്താല്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതാണ്. എന്നാല്‍ ഈ പ്രക്രിയയില്‍ ഒരു സ്ഥാനവും കിട്ടാതെ ലക്ഷക്കണക്കിന് രോഗികള്‍ കഴിയുന്നുണ്ടെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു.

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6 മില്ല്യണ്‍ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കും ഹോസ്പിറ്റല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ട ശേഷം ഒരു ചികിത്സയും ലഭിച്ചിട്ടില്ലെന്ന് പുതിയ ഡാറ്റ വ്യക്തമാക്കി. ജിപി റഫര്‍ ചെയ്ത ശേഷം ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6.23 മില്ല്യണ്‍ രോഗികളില്‍ 2.99 മില്ല്യണ്‍ ആളുകള്‍ക്കും സ്‌പെഷ്യലിസ്റ്റിനൊപ്പമുള്ള തങ്ങളുടെ ആദ്യ അപ്പോയിന്റ്‌മെന്റോ, ഡയഗനോസ്റ്റിക് ടെസ്‌റ്റോ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

'അദൃശ്യമായി' തുടരുന്ന വെയ്റ്റിംഗ് ലിസ്റ്റിലെ വെയ്റ്റിംഗിനെതിരെ പേഷ്യന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ഒരിക്കല്‍ പോലും സ്‌പെഷ്യലിസ്റ്റിനെ കണികാണാന്‍ കിട്ടാത്ത ഇവര്‍ ആരോഗ്യം ക്ഷയിച്ച് കൊണ്ടാണ് ദുരിതം നേരിടുന്നതെന്ന് വിമര്‍ശനം ഉയരുന്നു.

ഇതോടെ റഫര്‍ ചെയ്ത രോഗികളില്‍ 92 ശതമാനം പേരെയും 18 ആഴ്ചയ്ക്കുള്ളില്‍ ചികിത്സിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പദ്ധതി പേപ്പറില്‍ തുടരുമെന്ന് ആശങ്ക ഉയരുന്നു. 2015 മുതല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. മേയ് മാസത്തില്‍ 61 ശതമാനം പേര്‍ക്ക് മാത്രമാണ് സമയത്ത് ചികിത്സ കിട്ടിയത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions