യു.കെ.വാര്‍ത്തകള്‍

അഞ്ച് ദിവസത്തെ ഡോക്ടര്‍മാരുടെ പണിമുടക്ക്; പ്രത്യാഘാതം വെളിപ്പെടുത്തി എന്‍എച്ച്എസ് കണക്കുകള്‍

എന്‍എച്ച്എസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. യൂണിയന്‍ അനുകൂലികളായ ലേബര്‍ ഭരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത് ഇവരെ സ്വാഭാവികമായും രോഷത്തിലാക്കി. ഇപ്പോള്‍ സമരങ്ങളുടെ പ്രത്യാഘാതം വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സമരങ്ങളെ അപേക്ഷിച്ച് ഇക്കുറി റസിഡന്റ് ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തില്‍ താഴെ മാത്രമാണ് പണിമുടക്കിയത്. 93% പ്ലാന്‍ ചെയ്ത ഓപ്പറേഷനും, ടെസ്റ്റും, പ്രൊസീജ്യറുകളും സമരം നടന്ന ദിവസങ്ങളില്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നാണ് പ്രാഥമിക ഡാറ്റ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സമരഘട്ടത്തില്‍ നിന്നും പതിനായിരത്തിലേറെ രോഗികള്‍ക്ക് അധികമായി ചികിത്സ നല്‍കാന്‍ എന്‍എച്ച്എസിന് സാധിച്ചു. അഞ്ച് ദിവസം നീണ്ട പണിമുടക്ക് ബുധനാഴ്ച രാവിലെയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചത്.

അതസമയം, സമരത്തിനിടെ രോഗികള്‍ ആശുപത്രികളില്‍ എത്തുന്നതില്‍ 7.5% കുറവും രേഖപ്പെടുത്തി. എന്‍എച്ച്എസിന്റെ പ്രാഥമിക പരിശോധന പ്രകാരമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.

ഈ ഘട്ടത്തില്‍ 77,000 റസിഡന്റ് ഡോക്ടര്‍മാര്‍ ആശുപത്രികളിലും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസുകളിലും ജോലി ചെയ്തിരുന്നു. ഇതോടെ എന്‍എച്ച്എസില്‍ പകുതിയോളം ഡോക്ടര്‍മാര്‍ സേവനത്തിലുണ്ടായിരുന്നു വെന്നാണ് വ്യക്തമാകുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions