യു.കെ.വാര്‍ത്തകള്‍

അതിശക്തമായ മഴ വരുന്നു; ആംബര്‍ മുന്നറിയിപ്പിന് പിന്നാലെ ജനങ്ങളോട് ഇന്‍ഡോറില്‍ തുടരാന്‍ നിര്‍ദ്ദേശവുമായി വിദഗ്ധര്‍

യുകെയിലെ കാലാവസ്ഥ മാറ്റിമറിക്കാന്‍ ഫ്‌ളോറിസ് കൊടുങ്കാറ്റ് വരുന്നു. 85 മൈല്‍ വേഗത്തില്‍ കാറ്റ് വീശുമെന്ന് ഉറപ്പായതോടെ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. ജനങ്ങള്‍ പരമാവധി ഇന്‍ഡോറുകളില്‍ തുടരാനാണ് നിര്‍ദ്ദേശം. വാതിലുകള്‍ അടച്ചിടണമെന്നാണ് നിര്‍ദ്ദേശം.

2024-25 വര്‍ഷത്തെ ആറാമത്തെ പേരിട്ട കൊടുങ്കാറ്റാണ് ഫ്‌ളോറിസ്. തിങ്കളാഴ്ച കൊടുങ്കാറ്റിന്റെ പ്രഭാവം രാജ്യം അറിയുമെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. സ്‌കോട്ട്‌ലണ്ടിലാണ് ഏറ്റവും കൂടുതല്‍ സാധ്യത. രാവിലെ 10 മുതല്‍ രാത്രി 10 വരെ ഇവരെ ജീവന് അപകടം സൃഷ്ടിക്കുന്ന അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

സൗത്ത് മേഖലയില്‍ മാഞ്ചസ്റ്റര്‍ വരെയും, നോര്‍ത്ത് വെയില്‍സ് വരെയും കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെയും മുന്നറിയിപ്പ് നിലവിലുണ്ട്.

തിങ്കളാഴ്ച യുകെയിലെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ കാറ്റും, കനത്ത മഴയുമാണ് ഫ്‌ളോറിസ് കൊടുങ്കാറ്റ് എത്തിക്കുകയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. കാലാവസ്ഥയെ നേരിടാന്‍ തയ്യാറായിരിക്കുകയും, ഉപദേശങ്ങള്‍ക്കനുസരിച്ച് വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

വാതിലും, ജനലും അടച്ചിടുകയും, വാഹനങ്ങള്‍ ഗാരേജില്‍ പാര്‍ക്ക് ചെയ്യുകയും വേണം. പറക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സുരക്ഷിതമാക്കി വെയ്ക്കാനും, പരമാവധി ഇന്‍ഡോറുകളില്‍ തുടരാനുമാണ് നിര്‍ദ്ദേശം. ഇതിനിടെ കാലാവസ്ഥ മോശമാകുന്നതിനാല്‍ ട്രെയിന്‍ യാത്രകളില്‍ തടസ്സം നേരിടുമെന്ന് നെറ്റ്‌വര്‍ക്ക് റെയില്‍ മുന്നറിയിപ്പ് നല്‍കി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions