നാട്ടുവാര്‍ത്തകള്‍

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ 40ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് മുന്‍ ജീവനക്കാര്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ മുന്‍ ജീവനക്കാര്‍ ആയ പ്രതികള്‍ തട്ടിയെടുത്തത് 40ലക്ഷം രൂപ. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ദിയാ കൃഷ്ണ‌യുടെ കവടിയാറിലെ സ്ഥാപനത്തില്‍ നിന്നും ക്യുആര്‍ കോഡ് വഴിയാണ് പ്രതികള്‍ പണം തട്ടിയത്. പ്രതികളുമായി കടയില്‍ തെളിവെടുപ്പ് നടത്തവെയാണ് കുറ്റസമ്മതം നടത്തിയത്.

കേസില്‍ നിലവില്‍ രണ്ട് പ്രതികളാണ് കേസില്‍ കീഴടങ്ങിയത്. അട്ടകുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. അതിന് ശേഷമാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയ രീതി വീണ്ടും പ്രതികളെ കൊണ്ട് പുനരാവിഷ്കരിച്ചത്.

മുഖത്ത് മാസ്ക് വെച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. വിനീത, രാധാമണി എന്നിവരാണ് തട്ടിപ്പ് നടത്തിയ രീതി അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് മുന്നില്‍ പുനരാവിഷ്‌കരിച്ചത്. 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പ്രതികള്‍ സമ്മതിച്ചു. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ദിയ കൃഷ്‌ണയുടെ പരാതി. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളില്‍ ഒളിവിലുള്ള രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions