നാട്ടുവാര്‍ത്തകള്‍

'വിവാഹവാഗ്ദാനം നല്‍കി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; ആവര്‍ത്തിച്ച് സുപ്രീം കോടതി

വിവാഹവാഗ്ദാനം നല്‍കി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് സുപ്രീം കോടതി. പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെതിരെയുളള കേസിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹവാഗ്ദാനം തന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധമുണ്ടായതെന്ന് പെണ്‍കുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം നടന്നതായി ഫോറന്‍സിക്ക് തെളിവുകളില്ല, പതിനഞ്ച് വയസ് പ്രായമുള്ളപ്പോള്‍ പെണ്‍കുട്ടിക്ക് യുവാവുമായി സമ്മതത്തോടെയാണ് ശാരീരിക ബന്ധം ഉണ്ടാകുന്നത്. യുവാവും പ്രായപൂര്‍ത്തിയായപ്പോഴാണ് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറുന്നത്.

സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. തുടര്‍ന്ന് എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാല്‍ പരസ്പര സമ്മതത്തോടെ സംഭവിച്ച ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് കോടതി റദ്ദാക്കുകയായിരുന്നു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions