യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡില്‍ 6 വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് നേരെ വംശീയാക്രമണവും അധിക്ഷേപവും

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപവും ആക്രമങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറുടെ തല അടിച്ച് പൊട്ടിച്ചിരുന്നു. ലഖ്വീര്‍ സിംഗ് എന്ന ടാക്‌സി ഡ്രൈവറെ രണ്ടുപേര്‍ ചേര്‍ന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.തലയ്ക്ക് അടിച്ച യുവാക്കള്‍ 'സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ' എന്ന് ആക്രോശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴിതാ 6 വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് നേരെയും വംശീയാധിക്ഷേപം ഉണ്ടായിരിക്കുന്നു. വാട്ടര്‍ഫോര്‍ഡിലാണ് സംഭവം. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം ആണ്‍കുട്ടികളാണ് കുട്ടിയെ വംശീയമായി അധിക്ഷേപിച്ചത്. കളിക്കുന്നതിനിടെയാണ് മലയാളി പെണ്‍കുട്ടിക്ക് നേരെ കൗമാരക്കാരുടെ ആക്രമണമുണ്ടായത്. കോട്ടയം സ്വദേശികളായ ദമ്പതിമാരുടെ മകള്‍ക്കാണ് ആക്രമണമുണ്ടായത്.

ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞും ആണ്‍കുട്ടികള്‍ ആക്രോശിച്ചു. ഇവര്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. കുട്ടിയുടെ അമ്മ അയര്‍ലന്‍ഡില്‍ നഴ്സാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇവര്‍ ഇവിടെ താമസിച്ചുവരികയാണ്.

ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം. വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് കുട്ടിയെ നിരീക്ഷിച്ച് വീടിന് പുറത്തുണ്ടായിരുന്നു. ഇതിനിടെ ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞ് കരയുകയും കുഞ്ഞിന് പാല്‍ നല്‍കുന്നതിനായി ഇവര്‍ അകത്തേയ്ക്ക് പോകുകയും ചെയ്തു. അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടി വീട്ടിലേയ്ക്ക് കയറി വരികയും ഒന്നും സംസാരിക്കാതെ കരയുകയും ചെയ്തു. കുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് ആണ്‍കുട്ടികളില്‍ നിന്ന് നേരിട്ട അധിക്ഷേപത്തെക്കുറിച്ച് പറയുന്നത്.

അഞ്ചോളം പേര്‍ ചേര്‍ന്നാണ് കുട്ടിയോട് അതിക്രമം കാട്ടിയതെന്ന് സുഹൃത്തായ കുട്ടി പറഞ്ഞതായി കുട്ടിയുടെ അമ്മ അനുപ അച്യുതന്‍ പറഞ്ഞു. സൈക്കിളില്‍ എത്തിയ അവര്‍ കുട്ടിയെ ഇടിക്കുകാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് അശ്ലീല വാക്ക് ഉപയോഗിച്ച കുട്ടികള്‍ ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്ന് പറഞ്ഞു. രാജ്യത്തേക്ക് മടങ്ങിപ്പോകാനും പറഞ്ഞു. മകളുടെ കഴുത്തിലും അവര്‍ ഇടിച്ചു. മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം മകള്‍ ആകെ തകര്‍ന്നുവെന്നും പുറത്തുപോയി കളിക്കാന്‍ ഇപ്പോള്‍ ഭയമാണെന്നും അമ്മ പറയുന്നു.

സംഭവത്തെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. കൗണ്‍സിലിംഗ് നല്‍കുകയാണ് വേണ്ടത്. വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ ആവശ്യമാണെന്നും അമ്മ പറയുന്നു.

രണ്ട് ആഴ്ചയ്ക്കിടെ മൂന്നു ഇന്ത്യന്‍ വംശജര്‍ അക്രമണത്തിന് ഇരയായിരുന്നു. അക്രമകള്‍ക്കെല്ലാം 15 നും 25 നും ഇടയില്‍ പ്രാളമുള്ളവരാണ്. അക്രമണത്തിന് ശേഷം ഇന്ത്യക്കാരോട് സ്വന്തം രാജ്യത്തേക്ക് പോകാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  • മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
  • യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  • ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
  • യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ
  • കുട്ടികളടക്കം 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ചു; ബര്‍മിംഗ്ഹാമിലെ ഡോക്ടറുടെ പ്രവൃത്തി ഞെട്ടിക്കുന്നത്
  • ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions