യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വാഹന അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ സംസ്‌കാരം ഷാര്‍ജയില്‍

യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥി ജെഫേഴ്സന്റെ (27) മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും.യുഎഇ അധികൃതര്‍ കുടുംബത്തിന് അനുമതി നല്‍കി. ജെഫേഴ്സന്റെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ അനുമതികള്‍ കുടുംബത്തിന് ലഭിച്ചതായി ജെഫേഴ്സന്റെ പിതാവ് ജസ്റ്റിന്‍ അറിയിച്ചു.ജെഫേഴ്‌സണ്‍ ജനിച്ചു വളര്‍ന്ന ഷാര്‍ജയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.

ജെഫേഴ്സന്റെ മാതാപിതാക്കളും സഹോദരങ്ങളും ഷാര്‍ജയിലാണ് താമസിക്കുന്നത്. ഇക്കാര്യത്തില്‍ സഹായിച്ച ഷാര്‍ജ സര്‍ക്കാരിന്റെയും യുകെയിലെ യുഎഇ എംബസിയിലെയും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും ജസ്റ്റിന്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ജെഫേഴ്സന്റെ മൃതദേഹം യു എ യിലെത്തിക്കും.

33 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ജസ്റ്റിന്‍, ഷാര്‍ജ സര്‍ക്കാരില്‍ സീനിയര്‍ അക്കൗണ്ടന്റാണ്.

ഷാര്‍ജയിലെ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ജെഫേഴ്‌സണ്‍ യു കെ യിലെ കവെന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗ്രാഫിക് ഡിസൈനില്‍ ബിരുദാനന്തര ബിരുദം നേടുന്നതിന് വേണ്ടിയാണ് യുകെയിലേക്ക് താമസം മാറിയത്. ജൂലൈ 25 ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബൈക്ക് അപകടത്തില്‍ പെട്ടത്.ഷാര്‍ജയില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജുവിന്‍, ബെംഗളൂരുവില്‍ ഓഡിറ്ററായ ജൊനാഥന്‍ എന്നിവര്‍ സഹോദരങ്ങളാണ്.


  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions