യു.കെ.വാര്‍ത്തകള്‍

പ്രൈവറ്റ് ജെറ്റിന്റെ അടിയന്തിര ലാന്‍ഡിംഗ്; ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ നിരവധി വിമാനങ്ങള്‍ റദ്ദായി

ബര്‍മിംഗ്ഹാം: ബെല്‍ഫാസ്റ്റിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ജെറ്റ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് ഇന്നലെ ബര്‍മിംഗ്ഹാം വിമാനത്താവളം കുറച്ച് സമയത്തേക്ക് അടച്ചിടേണ്ടതായി വന്നു. വൈകിട്ട് ആറു മണിവരെ വിമാനത്താവളം അടച്ചിട്ടത് ചുരുങ്ങിയത് 93 വിമാന സര്‍വ്വീസുകളെയെങ്കിലും ബാധിച്ചു.

ട്വിന്‍ എഞ്ചിന്‍ ബീച്ച് ബി 200 സൂപ്പര്‍ കിംഗ് വിമാനം യാത്രക്കിടെ ഉണ്ടായ ചില അടിയന്തിര സാഹചര്യങ്ങള്‍ മൂലം താഴെ ഇറങ്ങിയതോടെ വിമാനത്താവളത്തിലെ എല്ലാ ലാന്‍ഡിംഗുകളും ടേക്ക് ഓഫുകളും നിര്‍ത്തി വയ്ക്കുകയായിരുന്നു.

സ്വകാര്യ ജെറ്റ് ഇറങ്ങിയതു മുതല്‍ വൈകിട്ട് ആറു മണിക് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ 48 ഡിപ്പാര്‍ച്ചറുകളും 45 അറൈവലുകളുമായിരുന്നു ഷെഡ്യൂള്‍ ചെയ്തത്. അതെല്ലാം റദ്ദായതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇവിടേക്കെത്തിയ റയ്ന്‍എയര്‍, ജെറ്റ് 2 വിമാനങ്ങള്‍ സ്റ്റാന്‍സ്റ്റെഡ്, മാഞ്ചസ്റ്റര്‍, കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. സ്വകാര്യ ജെറ്റിലെത്തിയവരെ വിമാനത്താവളത്തില്‍ വെച്ചു തന്നെ ചികിത്സ നല്‍കി അയയ്ക്കുകയായിരുന്നു

  • 369 മില്യണ്‍ പൗണ്ടിന്റെ നവീകരണം നടന്നിട്ടും രാജാവും രാജ്ഞിയും ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറില്ല
  • കൊലയാളികളെയും, ബലാത്സംഗ കുറ്റവാളികളെയും ശിക്ഷ വെട്ടിക്കുറച്ചു തുറന്നുവിടാന്‍ യുകെ
  • നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളും അകാരണമായി മരണപ്പെട്ടു
  • ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നല്‍കണം; നീരവ് മോദിക്ക് ലണ്ടന്‍ ഹൈക്കോടതിയില്‍ തിരിച്ചടി
  • ഷബാന മഹ്മൂദിന്റെ വിവാദ ഇമിഗ്രേഷന്‍ & അസൈലം ബില്‍ അടുത്ത ആഴ്ച
  • 16-കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; നോര്‍ത്താംപ്ടണ്‍ ബിഷപ്പ് കുരുക്കില്‍
  • ആദ്യ വീട് വാങ്ങുന്നവര്‍ക്ക് പുതിയ പദ്ധതി; വീട് വാങ്ങുമ്പോള്‍ ഭവന ഉടമകള്‍ക്ക് നേട്ടം
  • ലണ്ടനില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഫേസ് റിക്കഗ്‌നിഷന്‍ കാമറ വരുന്നു
  • ആന്‍ഡി ബേണ്‍ഹാം മന്ത്രിസഭാ രൂപീകരിച്ചാല്‍ റേച്ചല്‍ റീവ്‌സിന് സ്ഥാനമാറ്റമുണ്ടായേക്കും
  • യുകെ ചുട്ടുപൊള്ളുന്നു; സ്‌കൂളുകള്‍ അടയ്ക്കുന്നു, യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions