യു.കെ.വാര്‍ത്തകള്‍

യുകെയില്‍ അഞ്ചിലൊന്ന് ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു!

യുകെയിലെ അഞ്ചിലൊന്ന് ഡോക്ടര്‍മാരും ജോലി അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി കണക്കുകള്‍. ഇതില്‍ തന്നെ എട്ടില്‍ ഒരാള്‍ വീതം രാജ്യം വിട്ട് വിദേശത്തേക്ക് ജോലി തേടി പോകാനാണ് ആലോചിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കമ്മീഷന്‍ ചെയ്ത ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.

ഡോക്ടര്‍മാരെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകള്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ അപകടത്തിലാകുമെന്ന് ജിഎംസി മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് രാജ്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിഗണന നല്‍കുന്നുവെന്നാണ് ഇവര്‍ പറയുന്ന പ്രധാന കാരണം. മെച്ചപ്പെട്ട വരുമാനമാണ് രാജ്യം ഉപേക്ഷിക്കാനുള്ള കാരണമായി പറയുന്നത്.

2029 ജൂലൈ മാസത്തോടെ 92% രോഗികള്‍ക്കും പതിവ് ആശുപത്രി ചികിത്സകള്‍ 18 ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ 'ജോലിക്കാരെ പിടിച്ചുനിര്‍ത്താന്‍ പരാജയപ്പെടുന്നത് ഗവണ്‍മെന്റിന്റെ ലക്ഷ്യങ്ങളും, വെയ്റ്റിംഗ് സമയം കുറച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ക്കും ഭീഷണിയാണ്', ജിഎംസി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്‍എച്ച്എസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ അടുത്തിടെ നടത്തിയ അഞ്ചു ദിവസ പണിമുടക്ക് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്.അടുത്തിടെ ശമ്പള വര്‍ധന ഉണ്ടായിരുന്നിട്ടും, പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ വേതനത്തില്‍ നിന്ന് 20% കുറവാണ് ഉണ്ടായിരുന്നതെന്ന് ബിഎംഎ പറയുന്നു. നിലവില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രാരംഭ ശമ്പളം 38,831 പൗണ്ട് ആണ്. പരിശീലനം ആരംഭിക്കുമ്പോള്‍ ഇത് 73,000-പൗണ്ടില്‍ കൂടുതല്‍ ആവും. ഇതില്‍ വാരാന്ത്യ ഷിഫ്റ്റുകളില്‍ നിന്നുള്ള അധിക വരുമാനവും ഉള്‍പ്പെടുന്നുണ്ട്. മെഡിക്കല്‍ ജീവനക്കാരില്‍ പകുതിയോളം റസിഡന്റ് ഡോക്ടര്‍മാരാണ്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions