സിനിമ

'ശ്വേതക്കെതിരായ കേസ് മോശം പ്രവണത, അപലപനീയം'- ഗണേഷ് കുമാര്‍

നടി ശ്വേതാ മേനോനെതിരെയുള്ള കേസ് മോശം പ്രവണതയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സ്ത്രീകള്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് ആദ്യം പറഞ്ഞ ആളാണ് താനെന്നും
അതിന് വലിയ പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരെ അപകീര്‍ത്തിപ്പെടുത്തുന്നത് അപലപനീയമാണ്. ഇത്തരം കേസുകളില്‍ ലജ്ജിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ മത്സരിക്കുന്നിടത്ത് എല്ലാം ഇത്തരം ആരോപണങ്ങള്‍ ഉയരും. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണം. ശ്വേതക്കെതിരായ കേസ് പത്രത്തില്‍ പേര് വരാനുള്ള നീക്കത്തിന്‍റെന്റെ ഭാഗമാണ്. അഭിനയിച്ച സിനിമയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് വിവാദത്തിലും മന്ത്രി പ്രതികരിച്ചു. കുക്കു ഭരണസമിതി അംഗമല്ല. പിന്നെ അവരെങ്ങനെ മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്യും. ഇതെല്ലാം കഥയായി ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ ഇത് ഉന്നയിച്ചതിന് പിന്നില്‍ ദുരുദേശം ഉണ്ടാകും. മെമ്മറി കാര്‍ഡിനെ പറ്റി ആദ്യമായാണ് കേള്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.


  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions