യു.കെ.വാര്‍ത്തകള്‍

കെന്റില്‍ 40 കാരന്റെ മരണം: കൊലക്കുറ്റം ചുമത്തി മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

കെന്റിലെ ഷെപ്പി ദ്വീപിലെ ലെയ്‌സ്‌ഡൗണ്‍-ഓണ്‍-സീയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് വാര്‍ഡന്‍ ബേ റോഡില്‍ ഒരു സംഘര്‍ഷവും ഒരാളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉദ്യോഗസ്ഥരെയും എയര്‍ ആംബുലന്‍സിനെയും വിളിച്ചുവരുത്തിയതായി കെന്റ് പോലീസ് പറഞ്ഞു.

ഗുരുതരമായ പരിക്കേറ്റ 40 വയസുള്ള ആള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 14 ഉം 15 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വക്താവ് പറഞ്ഞു.

ബീച്ചിന് പിന്നില്‍, ഒരു കാരവന്‍ പാര്‍ക്കിന് മുന്നില്‍, ഒരു വലിയ സ്ഥലം പോലീസ് വളഞ്ഞിട്ടുണ്ട്. ബീച്ചിലേക്കുള്ള ഒരു പൊതു നടപ്പാതയും പോലീസ് വളഞ്ഞിട്ടുണ്ട്.

തെളിവുകള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ സ്പെഷ്യലിസ്റ്റ് ഉദ്യോഗസ്ഥര്‍ ഒരു പോലീസ് നായയെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നു. ഞായറാഴ്ച രാത്രി പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ ഏകദേശം 100 പേര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പ്രദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ ഒരു ദൃക്‌സാക്ഷി ബിബിസിയോട് പറഞ്ഞു.

"ദാരുണമായ സംഭവത്തില്‍ താന്‍ വളരെയധികം ദുഃഖിതനും ഞെട്ടലുള്ളവനുമാണെന്നാണ്" സിറ്റിംഗ്ബോണ്‍ ആന്‍ഡ് ഷെപ്പിയുടെ എംപി കെവിന്‍ മക്കെന്ന പറഞ്ഞത്.

ദൃക്‌സാക്ഷികളോ സംഭവത്തെക്കുറിച്ചു വിവരമുള്ളവരോ ബന്ധപ്പെടണമെന്ന് കെന്റ് പോലീസ് അഭ്യര്‍ത്ഥിച്ചു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions