യു.കെ.വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ബാങ്കിങ് ജനപ്രിയമായി; യുകെയില്‍ പരമ്പരാഗത ബാങ്കുകള്‍ക്ക് തിരിച്ചടി

യുകെയില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ്ങ് പ്രിയപ്പെട്ടതായി മാറിയതോടെ പരമ്പരാഗത ബാങ്കിങ് രീതികള്‍ മാറുകയാണ്. ഓണ്‍ലൈന്‍ ബാങ്കുകളിലേക്കും ബില്‍ഡിംഗ് സൊസൈറ്റികളിലേക്കും ഉപഭോക്താക്കള്‍ മാറി.

ബില്‍ഡിങ് സൊസൈറ്റികള്‍, സെപ്ഷ്യല്‍ വായ്പാ ദാതാക്കള്‍ എന്നിങ്ങനെ പുതിയ സേവനങ്ങള്‍ സേവിംങ്‌സ് പലിശയില്‍ മികവു പുലര്‍ത്തുന്നത് പരമ്പരാഗത ബാങ്കുകള്‍ക്ക് വെല്ലുവിളിയാണ്. ഡെപ്പോസിറ്റുകളുടെ കാര്യത്തിലും ജനം മാറി ചിന്തിച്ചു തുടങ്ങി.

2019 ല്‍, മൊത്തം ഡെപ്പോസിറ്റുകളുടെ 84 ശതമാനം പരമ്പരാഗത ബാങ്കുകളിലായിരുന്നെങ്കില്‍, 2024ല്‍ അത് 80 ശതമാനമായി കുറഞ്ഞു. കോവിഡിന് ശേഷം വലിയ പ്രതിസന്ധിയിലാണ് ബാങ്കിങ് മേഖല. മേഖലയിലെ നിക്ഷേപം നല്‍കുന്ന വരുമാനം 2023ല്‍ 13 ശതമാനമായിരുന്നത് 2027 ആകുമ്പോഴേക്കും എട്ടു ശതമാനമായി കുറയും എന്നാണ് കണക്കാക്കപ്പെടുന്നത്.

വിപണിയിലെ മത്സരം കനക്കുകയും, പ്രവര്‍ത്തന ചെലവ് വര്‍ധിക്കുകയും ചെയ്തതോടെ ബാങ്കുകള്‍ ഒരു വന്‍ മാറ്റത്തിന് ഒരുങ്ങുകയാണെന്ന് കെപിഎംജി മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന നിരക്കില്‍ വായ്പ നല്‍കിയും സേവിംഗ്സ് പലിശ കുറച്ചും ബാങ്കുകള്‍ വന്‍ ലാഭമുണ്ടാക്കുന്നു എന്ന പരാതി ഉയരുന്നതിനിടയില്‍ ഈ മേഖലയില്‍ നിന്നും നിരവധി നിക്ഷേപകര്‍ വിട്ടുപോകുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions