നാട്ടുവാര്‍ത്തകള്‍

രണ്ട് മക്കളുമായി കിണറ്റില്‍ ചാടി, ഒരു കുട്ടി മരിച്ചു; അമ്മ റിമാന്‍ഡില്‍

കണ്ണൂ‍‌ര്‍: പരിയാരം ശ്രീസ്ഥലയില്‍ രണ്ടു മക്കളുമായി കിണറ്റില്‍ ചാടുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍. അമ്മ ധനജയെ പയ്യന്നൂര്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കിണറ്റില്‍ ചാടിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ മകന്‍ ധ്യാന്‍ കൃഷ്ണ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. ഇതേ തുടര്‍ന്ന് ധനജയക്കെതിരെ പരിയാരം പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.

ജൂലൈ 30നായിരുന്നു സംഭവം. ധനജയയും ഭര്‍തൃമാതാവുമായി കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷനില്‍ യുവതിയും വീട്ടുകാരും പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവ ​ദിവസം രാവിലെയും വീട്ടില്‍ പ്രശ്നങ്ങളുണ്ടായി. ഇതേ തുടര്‍ന്നാണ് യുവതി മക്കളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ അച്ഛനായ മനോജും പിന്നാലെ നാട്ടുകാരും ഓടിയെത്തുകയായിരുന്നു.

ഉടന്‍ തന്നെ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് മൂന്നു പേരെയും കിണറ്റില്‍ നിന്ന് പുറത്തെടുക്കുകയും ചെയ്തു. പിന്നാലെ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ ഇരിക്കെ രണ്ട് ദിവസം മുന്‍പാണ് ധ്യാന്‍ കൃഷ്ണ മരിക്കുന്നത്. ഇതിന് പിന്നാലെയാണ് ധനജയക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. മറ്റൊരു കുട്ടി ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions