സിനിമ

പവര്‍ഫുള്‍ മാസ് എന്റര്‍ടെയ്‌നര്‍ കൂലിയുടെ ആദ്യ റിവ്യൂവുമായി ഉദയനിധി സ്റ്റാലിന്‍

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ്. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. അഡ്വാന്‍സ് ബുക്കിങ്ങില്‍ സിനിമ നേടുന്ന കോടികളുടെ കണക്കുകളാണ് സോഷ്യല്‍ മീഡിയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ അഭിപ്രായം പുറത്തുവന്നിരിക്കുകയാണ്. നടനും യുവജനക്ഷേമ, കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ആണ് സിനിമയുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു പവര്‍ഫുള്‍ മാസ് എന്റര്‍ടെയ്നര്‍ എന്നാണ് ഉദയനിധി കൂലിയെ വിശേഷിപ്പിച്ചത്.

കൂലിയുടെ അണിയറപ്രവര്‍ത്തകരെയും സിനിമാമേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ രജനികാന്തിനെയും ഉദയനിധി അഭിനന്ദിച്ചു. അതേസമയം, മികച്ച ബുക്കിംഗ് ആണ് കൂലിയ്ക്ക് ലഭിക്കുന്നത്. ആഗോള തലത്തില്‍ പ്രീ സെയിലില്‍ നിന്ന് 80 കോടിയാണ് സിനിമയുടെ നേട്ടം.

കൂലിയുടെ ആദ്യ പ്രദര്‍ശനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.01 ന് ആരംഭിക്കും. കേരളത്തില്‍ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തില്‍ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ എത്തുന്നുണ്ട്.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions