യു.കെ.വാര്‍ത്തകള്‍

മോശമായി പെരുമാറുന്നര്‍ക്ക് പണി കിട്ടും; നഴ്‌സുമാര്‍ക്ക് യൂണിഫോമില്‍ കാമറ, ട്രയല്‍ തുടങ്ങി

എന്‍എച്ച്എസില്‍ നഴ്‌സുമാര്‍ പലപ്പോഴും രോഗികളുടെയും ബന്ധുക്കളുടെയും അതിക്രമത്തിന് ഇരയാകാറുണ്ട്. അതിക്രമങ്ങളില്‍ ഇനി കൃത്യമായ നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി നഴ്‌സുമാര്‍ യൂണിഫോമില്‍ കാമറ ഘടിപ്പിക്കും. രണ്ട് ആശുപത്രികള്‍ ഇതിനുള്ള ട്രയല്‍ തുടങ്ങി കയ്യേറ്റക്കാര്‍ കുടുങ്ങും.

ജീവനക്കാരോട് നിരന്തരം മോശമായി പെരുമാറുന്നവര്‍ക്ക് പണി കിട്ടുമെന്ന് ചുരുക്കം. കാമറകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഹോസ്റ്റിംഗ്‌സിലെ കോണ്‍ക്വസ്റ്റ് ആശുപത്രിയിലേയും ഈസ്റ്റ്‌ബോണ്‍ ഡിസ്ട്രിക്ട് ജനറല്‍ ആശുപത്രിയിലേയും അത്യാഹിത വിഭാഗങ്ങളിലെ ചില ജീവനക്കാര്‍ രണ്ട് ആഴ്ചത്തേക്ക് ഉപകരണങ്ങള്‍ ധരിക്കുമെന്ന് ഈസ്റ്റ് സസെക്‌സ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് പറഞ്ഞു.

ഭീഷണിയോ മോശം പെരുമാറ്റമോ ഉണ്ടായാല്‍ ജീവനക്കാര്‍ക്ക് ഇനി റെക്കോര്‍ഡ് ചെയ്യാനാകും.അക്രമം കുറയ്ക്കാനും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് നടപടി. അതിക്രമങ്ങള്‍ക്കുള്ള പ്രതികരണമാണ് നടപടിയെന്ന് ഈസ്റ്റ് സസെക്‌സ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ വക്താവ് പറഞ്ഞു.

ദൃശ്യങ്ങള്‍ പോലീസ് തെളിവായും ഉപയോഗിക്കാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷണത്തിന്റെ വിജയം വിലയിരുത്തും. 2018നും 2022നും ഇടയില്‍ സൗത്ത് ഈസ്റ്റിലെ എന്‍.എച്ച്.എസ് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ 1,700 ലധികം ശാരീരിക ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇതിനൊരു തടയിടുകയാണ് ലക്ഷ്യം.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions