യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ താപനില കുതിച്ചു; ഏഴ് പ്രദേശങ്ങളില്‍ യെല്ലോ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട്

ഇംഗ്ലണ്ടില്‍ താപനില വര്‍ധിക്കുന്നതിന് പിന്നാലെ ഏഴ് പ്രദേശങ്ങള്‍ക്ക് ഓഗസ്റ്റ് 18 വൈകിട്ട് 6 മണി വരെ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചു. യോര്‍ക്ക്ഷയര്‍, ഹംബര്‍, കിഴക്ക്, പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, ഇംഗ്ലണ്ടിന്റെ കിഴക്ക് എന്നീ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ താപനില പ്രധാനമായും പ്രായമായവരെയും നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ആണ് ബാധിക്കുക.

അതേസമയം, സ്കോട്ട് ലന്‍ഡിന്റെ മിക്ക ഭാഗങ്ങളിലും ബുധനാഴ്ച അര്‍ദ്ധരാത്രി വരെ ഇടിമിന്നലിന്റെ യെല്ലോ വാണിംഗ് നിലവിലുണ്ട്. സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ് സ്കോട്ട് ലന്‍ഡില്‍ കനത്ത മഴ പ്രാദേശിക തടസ്സങ്ങള്‍ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച ഇംഗ്ലണ്ടിന്റെ നോര്‍ത്തോള്‍ട്ട്, റോസ്-ഓണ്‍-വൈ, ബെന്‍സണ്‍ എന്നിവിടങ്ങളില്‍ താപനില 33.4°C വരെ രേഖപ്പെടുത്തിയിരുന്നു. വെയില്‍സിലെ കാര്‍ഡിഫില്‍ 32.8°C യും, സ്കോട്ട് ലന്‍ഡിലെ ചാര്‍ട്ടര്‍ഹാളില്‍ 29.4°C യും, വടക്കന്‍ അയര്‍ലന്‍ഡിലെ അര്‍മാഗില്‍ 27.8°C യും താപനില രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണ തരംഗങ്ങള്‍ കൂടുതല്‍ പതിവായി മാറുകയും തീവ്രമാവുകയും ചെയ്തിരിക്കുകയാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions