യു.കെ.വാര്‍ത്തകള്‍

യൂണിവേഴ്‌സിറ്റി പഠനത്തിന് ചെലവേറും; ഓരോ വര്‍ഷവും ഓട്ടോമാറ്റിക്കായി ഫീസ് കൂടിയേക്കും

ബ്രിട്ടനില്‍ പഠനത്തിനുള്ള ചെലവും വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നു. പണപ്പെരുപ്പവുമായി ബന്ധിപ്പിച്ച് ട്യൂഷന്‍ ഫീസ് ഓരോ വര്‍ഷവും വര്‍ധിപ്പിച്ചാല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ചെലവേറുമെന്നതാണ് അവസ്ഥ.
ഇങ്ങനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷത്തോടെ ഫീസ് 250 പൗണ്ടിലേറെ വര്‍ദ്ധിച്ച് 9800 പൗണ്ടിന് സമീപമെത്തും. 2027-ഓടെ ഇത് 10,000 പൗണ്ട് കടക്കാനും സാധ്യതയുണ്ട്. അധിക ഫണ്ടിംഗ് ലഭിച്ചില്ലെങ്കില്‍ പല യൂണിവേഴ്‌സിറ്റികളും പൊട്ടി പാപ്പരാകുമെന്ന നിലയിലാണെന്നത് ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് ഈ നീക്കം.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പണപ്പെരുപ്പ പ്രവചനത്തിന് ആനുപാതികമായി ഓരോ അക്കാഡമിക് വര്‍ഷത്തിന്റെ തുടക്കത്തിലും ഫീസ് വര്‍ദ്ധിപ്പിക്കാനാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആലോചിക്കുന്നതെന്ന് ദി ഐ പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ നവംബറിലാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചത്. 9250 പൗണ്ടില്‍ നിന്നും 9535 പൗണ്ടിലേക്കാണ് ഫീസ് ഉയര്‍ത്തിയത്. ഓട്ടം സീസണില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ധന അനുഭവപ്പെടും.

അതേസമയം പണപ്പെരുപ്പത്തിന് ആനുപാതികമായി ഫീസ് ഉയര്‍ത്തിയാല്‍ 2.7 ശതമാനം വര്‍ധന നേരിടും. ഇതുവഴി ഫീസ് 9792 പൗണ്ടിലെത്തും. പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചാലാണ് ഫീസ് വര്‍ധനയ്ക്കുള്ള നിയമനിര്‍മ്മാണം പൂര്‍ത്തിയാകുക.


  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions