നാട്ടുവാര്‍ത്തകള്‍

വോട്ട് കൊള്ള ആരോപണം; രാഹുലും തിരഞ്ഞെടുപ്പ് കമ്മീഷനും നേര്‍ക്കുനേര്‍, ബിഹാര്‍ യാത്രയ്ക്ക് തുടക്കം

വോട്ട കൊള്ള വിവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കടുത്തു.
രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്താസമ്മേളനത്തിനും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കും പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം ന്യായീകരിച്ചത് . രാഹുല്‍ സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശിച്ചു. വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുന്നു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

എന്നാല്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടിയിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. കൂടാതെ വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര തുടക്കം കുറിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി ഞായറാഴ്ച ബീഹാറിലെ സസാറാമില്‍ നിന്ന് 1,300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘വോട്ടര്‍ അധികാര്‍ യാത്ര’ ആരംഭിച്ചു.

പാര്‍ട്ടി മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് എന്നിവരും രാഹുല്‍ ഗാന്ധിയോടൊപ്പം ‘വോട്ടര്‍ അധികാര്‍ യാത്രയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനത്തെ 20 ലധികം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന യാത്ര ‘ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണ്’ എന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിഹാറിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) അഥവാ തീവ്ര പരിഷ്‌കരണം വഴി വോട്ടര്‍മാരെ ഇല്ലാതാക്കി വോട്ടെടുപ്പുകള്‍ ‘മോഷ്ടിക്കാന്‍’ ഒരു ‘പുതിയ ഗൂഢാലോചന’ നടക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘രാജ്യമെമ്പാടും നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കപ്പെടുകയാണ്,’ ‘വോട്ട് ചോരി’യെക്കുറിച്ചുള്ള എന്റെ വാര്‍ത്ത സമ്മേളനത്തിന് ശേഷം ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നോട് ആവശ്യപ്പെട്ടു, പക്ഷേ ബിജെപി നേതാക്കള്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അങ്ങനെ ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടില്ല,’

വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രബിഹാറിലെ സസാറമില്‍ നിന്നാണ് തുടങ്ങിയത്. ബിഹാറിലെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ സമാപിക്കും. യാത്രയിലുട നീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെടയും കൂടുതല്‍ തുറന്ന് കാട്ടാനാണ് തീരുമാനം. ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍അണിനിരക്കും.

ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ഒരു കോടി പുതിയ വോട്ടര്‍മാരെ മഹാരാഷ്ട്രയില്‍ ചേര്‍ത്തു. ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. കള്ള വോട്ടുകള്‍കൊണ്ടാണ് ബി ജെ പി ജയിക്കുന്നത്.സിസിടിവി ദൃശ്യങ്ങള്‍ങ്ങളോ,മറ്റ് ഡിജിറ്റല്‍ തെളിവുകളോ കമ്മീഷന്‍ നല്‍കുന്നില്ല ബിഹാര്‍ ജനത വോട്ട് മോഷണം അനുവദിക്കില്ല. ബിഹാറില്‍ മാത്രമല്ല അസമിലും, മഹാരാഷ്ട്രയിലും,ബംഗാളിലുമൊക്കെ വോട്ട് മോഷണം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions