മക്കളെയും പേരക്കുട്ടികളെയും കാണാനായി നാട്ടില്‍ നിന്നെത്തിയ പിതാവിന് സ്‌കോട്ട് ലന്‍ഡില്‍ മരണം. സെന്‍ട്രല്‍ സ്‌കോട്ട് ലന്റ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയ ജൂബിയുടെ പിതാവ് എബ്രഹാം മുള്ളുപറമ്പി(71)ലാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
നാട്ടില്‍ നിന്നും സ്‌കോട്ട് ലന്‍ഡില്‍ എത്തി ദിവസങ്ങള്‍ക്ക് ഉള്ളില്‍ എബ്രഹാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ജൂലൈ 30 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമായിരുന്നു എബ്രഹാമിന്റെ അന്ത്യം.
ആലിസ് എബ്രഹാമാണ് ഭാര്യ. മക്കള്‍ -ജൂബി എബ്രഹാം, ജ്യോതി എബ്രഹാം, മരുമക്കള്‍: ബിബിന്‍ ടോണിയോ, ടിനു തോമസ്, കൊച്ചുമക്കള്‍: എയ്ഡന്‍ ആന്റണി ബിബിന്‍, ഇവാനാ ഇസബെല്‍ ബിബിന്‍, എഡ്വിന്‍ എബ്രഹാം ബിബിന്‍.