നാട്ടുവാര്‍ത്തകള്‍

13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സ്വാമിയായി വേഷം മാറി ക്ഷേത്രങ്ങളില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

സ്വാമിയായി വേഷം മാറി നടന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ചിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റില്‍. നാലുവര്‍ഷങ്ങളായി കാഷായ വസ്ത്രം ധരിച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് ജീവിക്കുകയായിരുന്നു ഇയാള്‍. ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് ഇയാള്‍. തമിഴ്നാട് തിരുവണ്ണാമലയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സിദ്ധനായി നടിച്ച് വീടുകളില്‍ പൂജകള്‍ ചെയ്ത് ജീവിച്ചുവരികയായിരുന്നു.

2021-ലാണ് ശിവകുമാര്‍ പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടത്. പിന്നീട് നിബന്ധനകളോടെ ജാമ്യം ലഭിച്ചതോടെ ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളെക്കുറിച്ചുള്ള വിവരശേഖരണം പ്രയാസമായിരുന്നു, ഇത് പോലീസിനെ വലച്ചു. ഇയാളെ ഉടന്‍ പിടികൂടി ഹാജരാക്കാന്‍ ജില്ലാ പൊലീസ് മേധാവി ആലത്തൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിന് ശേഷമാണ് പൊലീസിന് ശിവകുമാറിനെക്കുറിച്ച് കൂടുതല്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുന്നത്.

തിരുവണ്ണാമല ക്ഷേത്രത്തിന്റെ പരിസരത്ത് താടിയും മീശയും വളര്‍ത്തി, കാഷായ വസ്ത്രം ധരിച്ച് സിദ്ധനെ പോലെ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് തിരിച്ചറിയുന്നത്. ഇതോടെ നാല് വര്‍ഷങ്ങള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ച് നടന്ന പ്രതി പിടിയിലാവുകയായിരുന്നു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions