സിനിമ

'റണ്‍ ബേബി റണ്‍' വീണ്ടും തിയറ്ററുകളിലേക്ക്

ജോഷി- മോഹന്‍ലാല്‍ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന 'റണ്‍ ബേബി റണ്‍' നവംബര്‍ 7 ന് വീണ്ടും പ്രേക്ഷകരുടെ മുമ്പിലേക്ക്. ഗാലക്സി ഫിലിംസിനു വേണ്ടി മിലന്‍ ജലീല്‍ നിര്‍മ്മിച്ച ഈ ചിത്രം, റോഷിക എന്റര്‍പ്രൈസസാണ്, 4 K ഡോള്‍ബി അറ്റ് മോസില്‍ തീയേറ്ററില്‍ എത്തിക്കുന്നത്. റോയിട്ടേഴ്സ് വേണു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ നടത്തിയത്. രതീഷ് വേഗ ചിട്ടപ്പെടുത്തി മോഹന്‍ലാല്‍ ഈ ചിത്രത്തിനു വേണ്ടി പാടിയ, ആറ്റുമണല്‍പ്പായയില്‍ എന്ന ഗാനവും പ്രേഷകര്‍ ഏറ്റെടുത്തു.

സച്ചിയുടെ മികച്ച തിരക്കഥ ചിത്രത്തെ ശ്രദ്ധേയമാക്കി. കാക്ക കാക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്യാമറാമാന്‍, ആര്‍.ഡി. ശേഖര്‍ ആണ് ചിത്രത്തിന്റെ ക്യാമറാമാന്‍. എഡിറ്റര്‍ ശ്യാം ശശീധരന്‍. മോഹന്‍ലാല്‍, അമല പോള്‍, ബിജു മേനോന്‍, സിദ്ദിഖ്, സായികുമാര്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍ തുടങ്ങി വന്‍ താര നിര ചിത്രത്തില്‍ അഭിനയിക്കുന്നു. ഗാലക്സി ഫിലിംസ് നിര്‍മ്മിച്ച ഈ ചിത്രം റോഷിക എന്റര്‍പ്രൈസസ് ആണ് പുതിയ സാങ്കേതിക മികവോടെ നവംബര്‍ 7 - ന് ചിത്രം തീയേറ്ററില്‍ എത്തിക്കുന്നത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions