യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പബ്ബുകള്‍ അപ്രത്യക്ഷമാകുന്നു! ഈ വര്‍ഷം മാത്രം അടച്ചുപൂട്ടിയത് 200 ലധികം

യുകെയില്‍ അടച്ചു പൂട്ടുന്ന പബ്ബുകളുടെ എണ്ണം കൂടിവരുന്നു. ഈ വര്‍ഷം ഇതുവരെ 200 ലധികം പബ്ബുകള്‍ അടച്ചുപൂട്ടി. ആദ്യ ആറ് മാസങ്ങളില്‍ 209 പബ്ബുകള്‍ നിര്‍ത്തുകയോ മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റുകയോ ചെയ്തതായി സര്‍ക്കാര്‍ കണക്കുകളുടെ വിശകലനത്തില്‍ കണ്ടെത്തി. സൗത്ത് ഈസ്റ്റിലാണ് ഏറ്റവും കൂടുതല്‍ അടച്ചു പൂട്ടപ്പെട്ടത്. ഈ കാലയളവില്‍ 31 പബ്ബുകള്‍ ആണ് ഇവിടെ പ്രവര്‍ത്തനം നിര്‍ത്തിയത്. നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി.

2020 ന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കമ്മ്യൂണിറ്റികളില്‍ നിന്ന് 2,283 പബ്ബുകള്‍ അടച്ചുപൂട്ടി. പബ്ബുകള്‍ നേരിടുന്ന ഉയര്‍ന്ന പ്രവര്‍ത്തന ചിലവാണ് അടച്ചുപൂട്ടലിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബിസിനസ് നിരക്കുകളിലെ കിഴിവുകളിലെ മാറ്റങ്ങള്‍, ഹൈ സ്ട്രീറ്റ് ബിസിനസുകളെ ബാധിക്കുന്ന പ്രോപ്പര്‍ട്ടി ടാക്സ് എന്നിവ പല പബ്ബുകളെയും ബാധിച്ചിട്ടുണ്ട്.

ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ക്ക് അവരുടെ ബിസിനസ് നിരക്കുകളില്‍ 60% കിഴിവ് നേരത്തെ ലഭിക്കുമായിരുന്നു. എന്നാല്‍ ഏപ്രിലില്‍ മുതല്‍ ഇത് 25% ആയി കുറച്ചു. ദേശീയ മിനിമം വേതനത്തിലെയും ദേശീയ ഇന്‍ഷുറന്‍സ് പേയ്‌മെന്റുകളിലെയും വര്‍ദ്ധനവ് പബ്ബുകളുടെ ബില്ലുകള്‍ കൂട്ടുന്നതിനും കാരണമായി. പബ്ബുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യം ഹൃദയഭേദകമാണ് എന്ന് ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ്ബ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ മക്ലാര്‍ക്കിന്‍ ചൂണ്ടിക്കാട്ടി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions