യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ വരുമാനത്തിന്റെ 36% വരെ വാടകച്ചെലവ്; വാടകക്കാര്‍ക്ക് ദുരിതം

ഇംഗ്ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കി വാടകച്ചെലവ് കുതിച്ചുയരുന്നു. രാജ്യത്ത് വാടകക്കാര്‍ക്ക് ശരാശരി വരുമാനത്തിന്റെ 36.3% വാടക ചെലവുകള്‍ക്കായി മാറ്റിവെയ്‌ക്കേണ്ടി വരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ലണ്ടനില്‍ ഈ നിരക്ക് 41.6% വരെ ആണ്.

ഇടത്തരം വരുമാനത്തിലുള്ള ആളുകള്‍ക്ക് 2024 വര്‍ഷം ഇംഗ്ലണ്ടില്‍ ഒരു വാടക വീട് ലഭിക്കാന്‍ വരുമാനത്തിന്റെ 36.3% ചെലവാക്കേണ്ടി വന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ല്‍ ഇത് 34.2 ശതമാനമായിരുന്നു.

വരുമാനത്തിന്റെ 30% വരെ താങ്ങാന്‍ കഴിയുന്ന വാടകയായി ഒഎന്‍എസ് കണക്കാക്കുന്നു. എന്നാല്‍ ഇതും മറികടന്ന് വാടക നിരക്ക് കുതിക്കുന്നത് താങ്ങാന്‍ കഴിയാത്ത നിലയിലേക്കാണ് എത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ വാടക നിയന്ത്രിക്കാനുള്ള നിയമനിര്‍മ്മാണം അനിവാര്യമാണെന്ന ആവശ്യം ശക്തമാകുകയാണ്.

ലണ്ടനിലാണ് ഒട്ടും താങ്ങാന്‍ കഴിയാത്ത വാടക നിരക്കുള്ളത്, പ്രതിമാസം 1957 പൗണ്ട്. ഇത് കണക്കാക്കിയാല്‍ വരുമാനത്തിന്റെ 41.6 ശതമാനമാണ് ഇവിടെ ജനങ്ങള്‍ക്ക് ഒരു താമസസ്ഥലം ലഭിക്കാന്‍ ചെലവാക്കേണ്ടി വരുന്നത്.

താങ്ങാന്‍ കഴിയാത്ത വാടകയുള്ള ടോപ്പ് 10 സ്ഥലങ്ങളും ലണ്ടനിലാണ്. കെന്‍സിംഗ്ടണ്‍ & ചെല്‍സിയാണ് ഇതില്‍ ഒന്നാമത്. ലണ്ടനിലെ 32 കൗണ്‍സില്‍ പ്രദേശങ്ങളും ഒഎന്‍എസിന്റെ 30% അഫോര്‍ഡബിളിറ്റി പരിധിക്ക് മുകളിലാണ്. ലണ്ടന് പുറത്ത് താങ്ങാന്‍ കഴിയാത്ത വാടക ഈടാക്കുന്നതില്‍ ബ്രിസ്റ്റോളാണ് ഒന്നാമത്- 44.6%. ഇംഗ്ലണ്ടില്‍ വരുമാനത്തേക്കാള്‍ വേഗത്തില്‍ വാടക വര്‍ദ്ധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions