യു.കെ.വാര്‍ത്തകള്‍

ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ പോലും അശ്ലീല ദൃശ്യം കാണേണ്ടിവരുന്നതായി പഠന റിപ്പോര്‍ട്ട്


ചെറുപ്രായത്തിലേ ഇംഗ്ലണ്ടിലെ കുട്ടികളില്‍ അശ്ലീല ദൃശ്യങ്ങള്‍ എത്തുന്നതായി പഠന റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 11 വയസ്സുള്ളപ്പോള്‍ അശ്ലീല ദൃശ്യം കണ്ടതായി 27 ശതമാനം പേര്‍ പറഞ്ഞു. ആറോ അതില്‍ താഴെ വയസ്സുള്ളപ്പോള്‍ ഇതു കണ്ടതായി ചില കുട്ടികള്‍ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ സുരക്ഷാ നിയമം നിലവില്‍ വന്ന 2023നെ അപേക്ഷിച്ച് 18 വയസ്സിന് മുമ്പ് കൂടുതല്‍ യുവാക്കള്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. നിയമങ്ങള്‍ കൊണ്ടുവന്നിട്ടും കുട്ടികളുടെ ഫോണില്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കുന്നത് തടയാന്‍ സാധിക്കുന്നില്ല.

മേയ്മാസത്തില്‍ 16-21 വയസ്സുള്ള 1010 കുട്ടികളിലും യുവാക്കളിലും നടത്തിയ ദേശീയ സര്‍വേയിലാണ് പുതിയ കണ്ടെത്തലുള്ളത്. കുട്ടികള്‍ക്ക് അശ്ലീലകാര്യങ്ങള്‍ ലഭിക്കുന്നത് സോഷ്യല്‍മീഡിയ സൈറ്റുകളില്‍ നിന്നും നെറ്റ്വര്‍ക്കുകളില്‍ നിന്നുമാണ്. പല കുട്ടികളും മുതിര്‍ന്നവരുടെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ആകസ്മികമായി ഇത്തരം ദൃശ്യങ്ങള്‍ കാണേണ്ടിവരുന്നു. പ്രായപരിധി കൊണ്ടുവന്നിട്ടും കാര്യമായ പ്രയോജനമില്ലെന്ന് ചുരുക്കം.

അശ്ലീല ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നത് പിന്നീടൊരു ശീലമായി മാറുന്നുമുണ്ട്. പണ്ടത്തേതിനേക്കാള്‍ കുട്ടികള്‍ അശ്ലീല ഉള്ളടക്കമുള്ളവ കാണുന്നത് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions