യു.കെ.വാര്‍ത്തകള്‍

സ്‌കൂള്‍ യൂണിഫോമിന്റെ വില: മാതാപിതാക്കള്‍ ആശങ്കയിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ഇംഗ്ലണ്ടിലെ സ്‌കൂള്‍ ചെലവ് മാതാപിതാക്കളെ സമീപകാലത്തു സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോള്‍ സ്‌കൂള്‍ യൂണിഫോമിന്റെ ചെലവും കുതിച്ചുയരുന്നത്. രക്ഷിതാക്കളില്‍ നടത്തിയ സര്‍വേയില്‍ 47 ശതമാനം പേരും യൂണിഫോമിന്റെ ഉയര്‍ന്ന വിലയില്‍ കടുത്ത ആശങ്കയിലാണ്. പലരും പണം സ്വരൂപിച്ച് വച്ചാണ് സ്‌കൂള്‍ കാലഘട്ടത്തിനായി പണം കണ്ടെത്തുന്നത്. ആ സ്ഥിതിയിലാണ് യൂണിഫോമിന്റെ ചെലവ് കൂടുന്നത്.

45 ശതമാനം മാതാപിതാക്കളും യൂണിഫോം ബില്ല് അടക്കുന്നത് ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണെന്നും സര്‍വേയില്‍ കണ്ടെത്തി. 34 ശതമാനം മാതാപിതാക്കള്‍ വൈകിയ പേയ്‌മെന്റ് സ്‌കീമുകളെ ആശ്രയിക്കുന്നുവെന്നും സര്‍വേ വെളിപ്പെടുത്തി. യൂണിഫോം ബ്രാന്‍ഡുകള്‍ അനുസരിച്ച് വലിയ വില നല്‍കേണ്ട അവസ്ഥയാണ്.

ബ്രാന്‍ഡഡ് യൂണിഫോമുകളുടെ വില കുറയ്ക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ യൂണിഫോം അനിവാര്യമെങ്കിലും അത് കുടുംബത്തിന് വലിയ ബാധ്യതയാകരുതെന്ന് അദ്ദേഹം പറഞ്ഞു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions