യു.കെ.വാര്‍ത്തകള്‍

നികുതി കൊള്ള ബിസിനസുകളുടെ അന്തകരാകുന്നു; ഇംഗ്ലണ്ടിലും വെയില്‍സിലും ജൂലൈയില്‍ 2081 കമ്പനികള്‍ അടച്ചുപൂട്ടി!

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് കൊണ്ടുവന്ന നികുതി കൊള്ള ചെറുകിട ഇടത്തരം ബിസിനസുകളുടെ അന്തകരാവുന്നു. ഇംഗ്ലണ്ടിലും വെയില്‍സിലും ജൂലൈയില്‍ 2081 കമ്പനികളാണ് അടച്ചുപൂട്ടിയതന്ന് ഇള്‍സോള്‍വന്‍സി സര്‍വീസിന്റെ ഔദ്യോഗികകണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണിനെ അപേക്ഷിച്ച് ഒരു ശതമാനം അധികമാണ്. നിര്‍ബന്ധിത അടച്ചുപൂട്ടലും ഉയരുകയാണ്.

കഴിഞ്ഞ ഒക്ടോബറില്‍ നികുതി വര്‍ദ്ധന വന്നതോടെ ആയിരത്തിലെറെ പബ്ബുകളും റെസ്റ്റൊറന്റുകളും അടച്ചുപൂട്ടിയതായി കണക്കാക്കുന്നു. വരും ബജറ്റില്‍ ഇനിയും നികുതി ഉയര്‍ത്തിയാല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ നേരിടും. ഹോബിക്രാഫ്റ്റ്, ക്വിസ് ക്ലോത്തിംഗ്, സെലെക്ട് ഫാഷന്‍, ഡബ്യുഎച്ച് സ്മിത്ത് എന്നിങ്ങനെ ബ്രാന്‍ഡുകളും നഷ്ടത്തിലാകുകയോ, അടച്ചുപൂട്ടുകയോ ചെയ്യുന്ന നിലയിലാണ്.

നാഷണല്‍ ഇന്‍ഷുറന്‍സിനുള്ള ശമ്പള മാനദണ്ഡ പരിധി കുറച്ചതും തൊഴിലുടമ വിഹിതം കൂട്ടിയതം മിനിമം വേതനം വര്‍ദ്ധിച്ചതും പല സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയായി. നിര്‍മ്മാണ മേഖലയില്‍ 12 മാസത്തിനിടെ 3984കമ്പനികള്‍ അടച്ചുപൂട്ടി. മിനിമം വേതനം ഉയര്‍ത്തിയതോടെ പലരും ജീവനക്കാരെ വെട്ടികുറച്ചു. ദീര്‍ഘകാലമായി പ്രതിസന്ധിയിലായ പല സ്ഥാപനങ്ങളും നികുതി ഭാരം കൂടി ഉയര്‍ന്നതോടെ സ്ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തുകയാണ്. ഇത് ആളുകളുടെ തൊഴിലും നഷ്ടപ്പെടുത്തുന്നു.

ചാന്‍സലറുടെ ബജറ്റില്‍ പ്രഖ്യാപിച്ച 15 ശതമാനം നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്ക് എംപ്ലോയേഴ്‌സിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്.

കൂടാതെ നാഷണല്‍ ലിവിംഗ് വേജ് 12.21 പൗണ്ടാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് റേറ്റ് കൂടി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇതിനൊന്നും പ്രതികരിക്കുന്നില്ല. മാത്രമല്ല കൂടുതല്‍ നികുതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍
നടക്കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions