നാട്ടുവാര്‍ത്തകള്‍

ജന സമ്പര്‍ക്ക പരിപാടിയ്ക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം- അക്രമി പിടിയില്‍

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് ആക്രമണ ശ്രമം. പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് പിടികൂടി.

എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു നടക്കുന്ന ജന്‍ സുല്‍വായ് എന്ന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം. രേഖ ഗുപ്ത അധികാരത്തിലേറിയതിന് ശേഷം എല്ലാ ബുധനാഴ്ചയും രാവിലെ ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ ഈ പരിപാടി നടക്കാറുണ്ട്. ഈ സമയത്ത് മുഖ്യമന്ത്രിയെ കാണാനും പരാതി ബോധിപ്പിക്കാന്‍ ആളുകള്‍ എത്തുന്നത് പതിവാണ്. ഇതിനിടെയായിരുന്നു ആക്രമണം. ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖത്തടിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

35 വയസുകാരനാണ് സംഭവത്തില്‍ പിടിയിലായത്. പ്രാഥമിക അന്വേഷം നടന്നു വരികയാണ്. ഇയാള്‍ക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

ദില്ലി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പ്രതികരിച്ചു. ദില്ലിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions