യു.കെ.വാര്‍ത്തകള്‍

വോള്‍വര്‍ഹാംപ്റ്റണില്‍ വയോധികരായ സിഖുകാരെ ആക്രമിച്ച സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

ലണ്ടന്‍: വോള്‍വര്‍ഹാംപ്റ്റണ്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് രണ്ട് വയോധികരായ സിഖ് വംശജരെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വംശീയാതിക്രമമാണ് ഇരുവര്‍ക്കുമെതിരെ നടന്നതെന്ന് യു.കെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വയോധികരില്‍ ഒരാള്‍ റെയില്‍വേസ്റ്റഷന് പുറത്തെ റോഡില്‍ കിടക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. അദ്ദേഹത്തിന്റെ തലപ്പാവ് അരികിലുണ്ടായിരുന്നു. മറ്റൊരു വയോധികനെ ചവിട്ടുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ക്രൂരമായ മര്‍ദനത്തിന് സാക്ഷിയായ ഒരു സ്ത്രീയാണ് സംഭവം പകര്‍ത്തിയത്. വെള്ളക്കാരായ യുവാക്കളാണ് സിഖ് വംശജരായ വയോധികരെ മര്‍ദിച്ചതെന്നും മര്‍ദനത്തിന് മുമ്പ് രണ്ടുപേരോടും നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് അക്രമികള്‍ ചോദിച്ചതായും സംഭവം പകര്‍ത്തിയ സ്ത്രീ പറയുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ വയോധികരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. 17, 19, 25 വയസ് തോന്നിക്കുന്നവരാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.വംശീയാതിക്രമത്തില്‍ ഇന്ത്യയിലെ സിഖ് നേതാക്കളും യു.കെയിലെ സിഖുകാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സിഖ് ഫെഡറേഷനും അപലപിച്ചു. അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ശിരോമണി അകലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ എക്‌സില്‍ കുറിച്ചു. എന്തുകാരണം പറഞ്ഞാലും സിഖുകാരുടെ തലപ്പാവ് ബലംപ്രയോഗിച്ച് അഴിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബാദല്‍ കുറിച്ചു. യു.കെയിലെ സിഖ് വംശജരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ബ്രിട്ടീഷ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions