യു.കെ.വാര്‍ത്തകള്‍

പണപ്പെരുപ്പം മുകളിലേയ്ക്ക്; മോര്‍ട്ട്‌ഗേജുകാര്‍ക്ക് നിരാശയേകുന്ന വാര്‍ത്ത

ഈ വര്‍ഷം വീണ്ടും പലിശ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന മോര്‍ട്ട്‌ഗേജുകാര്‍ക്ക് നിരാശയേകി പണപ്പെരുപ്പം മുകളിലേയ്ക്ക്. ഈ വര്‍ഷം ഇനിയൊരു പലിശ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്ന തരത്തിലാണ് ട്രേഡര്‍മാര്‍ വിപണിയെ വിലയിരുത്തുന്നത്. പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൈകള്‍ കെട്ടിയിട്ട നിലയിലേക്ക് മാറുന്നതാണ് കാരണം.

നിലവില്‍ 4 ശതമാനത്തിലേക്ക് പലിശകള്‍ കുറച്ചിട്ടുണ്ടെങ്കിലും ഇതിന് അപ്പുറത്തേക്ക് ഒരു നടപടി കൈക്കൊള്ളാന്‍ കേന്ദ്ര ബാങ്കിന് ബുദ്ധിമുട്ടുകളുണ്ട്. 2025-ല്‍ മറ്റൊരു കട്ടിംഗ് ഉണ്ടാകുമെന്നായിരുന്നു മുന്‍പ് പ്രതീക്ഷിച്ചത്.

ചെറുതെങ്കിലും സമ്പദ് വ്യവസ്ഥ വികസിക്കുന്നതും, ശമ്പളവര്‍ദ്ധന കുറയുന്നതും, യുഎസുമായുള്ള വ്യാപാര കരാറും ചേര്‍ന്ന് പലിശ കുറയ്ക്കാനുള്ള സാധ്യതകള്‍ നല്‍കുമ്പോഴും പണപ്പെരുപ്പം താഴാതെ നില്‍ക്കുന്നത് തിരിച്ചടിയാണ്.

കഴിഞ്ഞ മോണിറ്ററി പോളിസി യോഗത്തില്‍ ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് പലിശ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത്. ജൂലൈ മാസത്തിലെ പണപ്പെരുപ്പ നിരക്ക് പ്രകാരം 3.8 ശതമാനത്തിലേക്ക് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ വിലക്കയറ്റവും വലിയ ആശങ്കയാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions