യു.കെ.വാര്‍ത്തകള്‍

നിബന്ധനകള്‍ കടുത്തു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഉപേക്ഷിക്കുന്നു

നിബന്ധനകള്‍ കടുത്തതോടെ യുകെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വീസകളുടെ എണ്ണത്തില്‍ ഇടിവ് തുടരുന്നതായി ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണില്‍ അവസാനിച്ച വര്‍ഷം 98014 വീസകള്‍ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികല്‍ 99919 വീസകളുമായി ചൈനയ്ക്ക് തൊട്ടുപിന്നിലാണ്.

എന്നാല്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ കുറവുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളുടെ ഭാഗമായി തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇരട്ടിയായി. കുടിയേറ്റ നിയമം ലംഘിച്ചതിന് 2715 ഇന്ത്യക്കാരാണ് തടവിലായത്. ഭൂരിഭാഗം പേരെയും ജാമ്യത്തില്‍ വിട്ടയച്ചു.

സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഡിപെന്‍ഡന്‍ഡ് വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന കാര്യത്തിലും പിന്നീട് ജോലി കിട്ടി പിആര്‍ ലഭിക്കുന്നതിനും ഒട്ടേറെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിരുന്നു. പഠനത്തിനായി എത്തുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാകുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions