സിനിമ

ദൃശ്യം 3 ത്രില്ലര്‍ ആയിരിക്കില്ലെന്ന് ജീത്തു ജോസഫ്

ഷൂട്ടിങ് തുടങ്ങാനിരിക്കെ, ദൃശ്യം 3 ത്രില്ലര്‍ ആയിരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. അത് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നും സംവിധായകന്‍ പറഞ്ഞു. സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ആദ്യത്തെ സിനിമ ഇന്‍വെസ്റ്റിഗേഷന്‍ ആയിരുന്നു. അത് കഴിഞ്ഞ് മമ്മി ആന്റ് മി ആണ്. പിന്നെ ചെയ്തത് മൈ ബോസ് ആണ്. ബ്രാന്റഡ് ആകണം എന്ന താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ മെമ്മറീസ് കഴിഞ്ഞ് ദൃശ്യം കൂടി വന്നപ്പോള്‍ ടാഗ് ചെയ്യപ്പെട്ടുവെന്നാണ് ജീത്തു പറയുന്നത്.

ദൃശ്യം ത്രീയുടെ പിറവിയ്ക്ക് പിന്നിലെ കഥയും ജീത്തു പങ്കുവച്ചു. ദൃശ്യം 2 കണ്ട് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ലാല്‍ സാര്‍ ചോദിച്ചു, മൂന്നാം ഭാഗത്തിനുള്ള സ്‌കോപ്പുണ്ടോ? എനിക്കറിയില്ല, പക്ഷെ മൂന്നാം ഭാഗം ഉണ്ടെങ്കില്‍ ഇങ്ങനെ ആയിരിക്കണം അവസാനിക്കേണ്ടത് എന്ന് പറഞ്ഞു. ഇത് കൊള്ളാമല്ലോ എന്ന് ലാല്‍ സാര്‍ പറഞ്ഞു. എനിക്കറിയില്ല, ക്ലൈമാക്സ് മാത്രമേയുള്ളൂ എന്ന് ഞാന്‍ പറഞ്ഞു. ഇത് നടക്കുന്നത് 2021 ല്‍ ആണ്. നാല് വര്‍ഷമെടുത്തു ദൃശ്യം ത്രീയിലേക്ക് എത്താനെന്ന് ജീത്തു പറഞ്ഞു.

നാലാം ഭാഗം വരുമോ എന്നറിയില്ല. മൂന്നില്‍ നിന്നും നാലിലേക്ക് പോകാന്‍ സാധ്യതകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടാകാം. പക്ഷെ ആ സാധ്യതകള്‍ എനിക്ക് കിട്ടിയിട്ടില്ലെന്നും ജീത്തു പറയുന്നുണ്ട്. ദൃശ്യം 2 കഴിഞ്ഞപ്പോഴും മൂന്നാം ഭാഗത്തിനുള്ള സാധ്യത എനിക്ക് കിട്ടിയിട്ടില്ലായിരുന്നു. സാധ്യത ഉണ്ടോ എന്ന് ചോദിച്ചാല്‍ മൂന്ന് വന്നെങ്കില്‍ ഇങ്ങനെയൊക്കെ അവസാനിച്ചാല്‍ നല്ലതായിരിക്കുമെന്ന് വന്നു. അങ്ങനൊരു സാധ്യത വന്നപ്പോള്‍ മാത്രമാണ് ബ്ലോക്ക് ചെയ്തതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions