സിനിമ

കൈലാഷിന്റെ നായികയായി കുംഭമേള താരം മൊണാലിസ ഭോസ്‍ലെ മലയാള സിനിമയിലേക്ക്

മഹാകുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ താരമായി മാറിയ മാല വില്പനക്കാരി മൊണാലിസ ഭോസ്‍ലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. പി.കെ. ബിനു വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് ചിത്രത്തിലെ നായകന്‍.

നാഗമ്മ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോര്‍ജ് നിര്‍മിക്കുന്നു. ശങ്കര്‍ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ, ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയ്ക്കിടെയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. മൊണാലിസയുടെ വിവിധ റീലുകള്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions