യു.കെ.വാര്‍ത്തകള്‍

ബ്രാഡ്ഫോര്‍ഡിലെ ജ്വല്ലറിയില്‍ പോലീസ് വേഷത്തിലെത്തി കവര്‍ച്ച നടത്തി രക്ഷപ്പെട്ടു

ബ്രാഡ്‌ഫോര്‍ഡിലെ ജ്വല്ലറിയില്‍ പോലീസ് വേഷത്തിലെത്തിയ നാല് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ടു. ഗ്രെയ്റ്റ് ഹോര്‍ട്ടണ്‍ റോഡിലുള്ള ചാച്ച ജ്വല്ലറിയിലാണ് പോലീസ് വേഷത്തിലെത്തിയവര്‍ മോഷണം നടത്തിയത്. നാല് പേരില്‍ രണ്ടു പേര്‍ പോലീസ് വേഷത്തിലായിരുന്നു. അതില്‍ ഒരാള്‍ പോലീസ് എന്ന് എഴുതിയ കറുത്ത ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്.മറ്റെയാള്‍ പോലീസിന്റെ ലോഗോ ആലേഖനം ചെയ്ത കറുത്ത ടീഷര്‍ട്ടും. മറ്റ് രണ്ടുപേര്‍ വെളുത്ത ഷര്‍ട്ടുകളായിരുന്നു ധരിച്ചിരുന്നത്. ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 11.18 ന് ഇവര്‍ ജ്വല്ലറിയില്‍ പ്രവേശിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളുണ്ട്.

കൗണ്ടറിന് ഉള്ളില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരോട് ഇവര്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് സി സി ക്യാമറയില്‍ പതിഞ്ഞത്. പിന്നീട് അവരോട് പുറത്തേക്ക് വരാനും അറസ്റ്റിന് വിധേയരാകാനും ആവശ്യപ്പെടുന്നുണ്ട്. ഒരു ജീവനക്കാരനെ അവര്‍ കൈവിലങ്ങ് വെച്ചെങ്കിലും, രണ്ടാമത്തെയാളെ വിലങ്ങണിയിക്കാന്‍ അവര്‍ക്കായില്ല. അതിനുശേഷം, ജ്വല്ലറിയില്‍ നിന്നും സാധനങ്ങള്‍ വാരിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു അവര്‍.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ അവര്‍ സെക്യൂരിറ്റി ഡോറുകളില്‍ കുടുങ്ങിയെങ്കിലും, അതിലൊരാള്‍ തിരികെ വന്ന് ഒരു ട്രേയില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ എടുത്തുകൊണ്ട് തിരികെ പോയി. പിന്നീട് അവര്‍ സെക്യൂരിറ്റി ഡോര്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മോഷ്ടാക്കളില്‍ ഒരാളെ കാറിന് പുറത്തേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്..

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions