സിനിമ

കമല്‍ഹാസന്‍ ബംഗാളി പഠിച്ചത് അപര്‍ണ സെന്നിനെ വളയ്ക്കാനെന്ന് വെളിപ്പെടുത്തി ശ്രുതിഹാസന്‍

കമല്‍ഹാസന്‍ ബംഗാളി ഭാഷ പഠിച്ചത് നടി അപര്‍ണ സെന്നിനെ ഇംപ്രസ് ചെയ്യാനായിരുന്നുവെന്ന് വെളിപ്പെടുത്തി മകളും നടിയുമായ ശ്രുതിഹാസന്‍. നടന്‍ സത്യരാജിനൊപ്പമുള്ളൊരു ടോക്ക് ഷോയിലായിരുന്നു ശ്രുതി ഇക്കാര്യം തുറന്നുപറഞ്ഞത്. അപര്‍ണ സെന്നിനോട് അദ്ദേഹത്തിന് കടുത്ത പ്രണയമായിരുന്നുവെന്ന് ശ്രുതി പറയുന്നു. ടോക്ക് ഷോയില്‍ തമിഴ്, തെലു​ഗു തുടങ്ങി ഒന്നിലധികം ഭാഷകള്‍ അറിയുമെന്നതില്‍ ശ്രുതിയെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു സത്യരാജ്.

ഇത് നിനക്ക് അച്ഛനില്‍ നിന്നും കിട്ടിയ ഗുണമാണെന്നും അദ്ദേഹം ബംഗാളി പഠിച്ചാണ് ബംഗാളി സിനിമയില്‍ അഭിനയിച്ചതെന്നും സത്യരാജ് പറഞ്ഞു. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ശ്രുതി സത്യരാജിനോട് പറഞ്ഞത്. 'അദ്ദേഹം എന്തിനാണ് ബംഗാളി പഠിച്ചതെന്ന് അറിയുമോ? ആ സമയത്ത് അദ്ദേഹത്തിന് അപര്‍ണ സെന്നിനോട് പ്രണയമായിരുന്നു. അവരെ ഇംപ്രസ് ചെയ്യിക്കാനാണ് അദ്ദേഹം ബംഗാളി ഭാഷ പഠിച്ചത്. അല്ലാതെ സിനിമയ്ക്ക് വേണ്ടിയൊന്നുമല്ല', ശ്രുതി ഹാസന്‍ വെളിപ്പെടുത്തി.

പിന്നീട് ഹേ റാം സിനിമയില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തിന് അപര്‍ണ എന്ന് പേരിട്ടതും അവരെ ബംഗാള്‍ സ്വദേശിയാക്കിയതുമെല്ലാം അപര്‍ണ സെന്നിനോടുള്ള പ്രണയം മൂലമാണെന്നും ശ്രുതി ചാറ്റ് ഷോയില്‍ പറഞ്ഞു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions