യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കൂടുതല്‍ അഭയാര്‍ത്ഥികളും എത്തുന്നത് പാക്കിസ്ഥാനില്‍ നിന്ന്

ബ്രിട്ടനിലേക്ക് ചെറു ബോട്ടുകളില്‍ അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളില്‍ അധികവും പാക്കിസ്ഥാനില്‍ നിന്നെന്ന് കണക്കുകള്‍. 2025 ജൂണ്‍ വരെയുള്ള ഒരു വര്‍ഷ കാലത്തിനിടെ 11234 പേരാണ് അഭയാര്‍ത്ഥികളായി എത്തിയയത്. 8281 അഭയാര്‍ത്ഥികളുമായി അഫ്ഗാനിസ്ഥാന്‍ രണ്ടാംസ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് ഇറാന്‍. 7746 പേര്‍ അനധികൃതമായി എത്തി. അടുത്തത് എരിത്രിയയില്‍ നിന്നാണ്, 7433 പേര്‍.

സ്വന്തം രാജ്യത്ത് ജീവഭയമുള്ളവര്‍ക്ക് യുകെയില്‍ അഭയത്തിനായി അപേക്ഷിക്കാമെന്ന നിയമത്തിന്റെ ബലത്തിലാണ് പലരും അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത്. അഭയത്തിനായി ഒരു വര്‍ഷത്തിനിടെ 111084 പേര്‍ അപേക്ഷിച്ചു. അഭയാര്‍ത്ഥിത്വം അപേക്ഷിക്കുന്നവരില്‍ അഞ്ചില്‍ രണ്ടുപേര്‍ ബോട്ടുകളില്‍ അനധികൃതമായി യുകെയിലെത്തിയവരാണ്. അടുത്ത കാലത്തായി അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണമേറിയിരിക്കുകയാണ്.

2022 മുതല്‍ 25 വരെയുള്ള കാലത്ത് ഏറ്റവും അധികം അഭയാര്‍ത്ഥികളെത്തിയത് ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാഖ്, എരിത്രിയ എന്നീ അഞ്ചു രാജ്യങ്ങളില്‍ നിന്നാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ് അധികവും. താലിബാന്‍ അധികാരമേറിയതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയാര്‍ത്ഥി അപേക്ഷകള്‍ വര്‍ദ്ധിച്ചു.

അഭയാര്‍ത്ഥികളായി എത്തുന്നവരില്‍ 59 ശതമാനവും 50 വയസ്സിന് താഴെ പ്രായമുള്ളവരാണ്. കുട്ടികള്‍ 22 ശതമാനം വരും. നേരത്തെ ബോട്ടുകള്‍ വഴി ഇംഗ്ലീഷ് ചാനലിലൂടെ എത്തുന്നവരില്‍ നിന്ന് വ്യത്യസ്തമായി പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അധികം പേര്‍ എത്തുന്നതായിട്ടാണ് കണക്ക്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions