യു.കെ.വാര്‍ത്തകള്‍

എല്ലാ നഴ്സുമാര്‍ക്കും ജീനോമിക്‌സ് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍

രോഗികള്‍ക്ക് പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനായി നഴ്സുമാര്‍ക്ക് ജീനോമിക്സില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍. കാത്തിരുപ്പു സമയം കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

നഴ്സുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും ഡിഎന്‍എ പരിശോധനകളിലും ഗവേഷണങ്ങളിലും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) അറിയിച്ചു. രോഗികള്‍ക്ക് പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനായി നഴ്സുമാര്‍ക്ക് ജീനോമിക്സില്‍ പരിശീലനം നടത്തി തദ്ദേശ സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കും. ജീവന്‍ രക്ഷാ ചികിത്സകള്‍ വീടിനടുത്ത് എത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണിത്.

ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ ജനിതക വിവരങ്ങള്‍ അടങ്ങിയ ഹോള്‍ ജീനോമിനെ കുറിച്ചുള്ള പഠനമാണ് ജീനോമിക്സ്. ഈ വിവരങ്ങള്‍ ആ വ്യക്തിയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുവാനും, ഭാവിയില്‍ ഏതെങ്കിലും വിധത്തിലുള്ള ഗുരുതര രോഗാവസ്ഥകള്‍ വരുമോ എന്നറിയുന്നതിനും സഹായിക്കും.

നിലവിലുള്ള എന്‍ എച്ച് എസ് ജിനോമിക് മെഡിസിന്‍ സര്‍വീസിനെ ആധാരമാക്കിയായിരിക്കും പുതിയ ജിനോമിക് പോപ്പുലേഷന്‍ ഹെല്‍ത്ത് സര്‍വീസ് ആരംഭിക്കുക. ഇതില്‍, ജനിതക പരിശോധനകളില്‍ രോഗികളെ സഹായിക്കുകയും, അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാകും നഴ്സുമാരുടെ പ്രധാന കടമ. മാത്രമല്ല, ജീനോമിക് പരിശോധനകള്‍ ആവശ്യമായ രോഗികളെയും അവര്‍ കണ്ടെത്തും.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions