സിനിമ

ആശുപത്രി കിടക്കയില്‍ എന്നെ ഉപേക്ഷിച്ച് ഭാര്യ പോയി, പെണ്ണുപിടിയനാണെന്ന് പറഞ്ഞ് മകളെയും അകറ്റി-കൊല്ലം തുളസി

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. അടുത്തിടെ കൊല്ലം ഗാന്ധിഭവനില്‍ വച്ച് അദ്ദേഹം നടത്തിയ ഒരു പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചുപോയതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. നടി ലൗലിയെ ഗാന്ധിഭവനില്‍ വച്ച് കണ്ടതാണ് ആ വിഷയം തന്നെ നടന്റെ മനസിലേക്കെത്താന്‍ കാരണം. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കൊല്ലം തുളസി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കൊല്ലം തുളസിയുടെ വാക്കുകള്‍:


'നടി ലൗലിയെയും അവരുടെ അമ്മയെയും അന്ന് ഞാന്‍ ഗാന്ധിഭവനില്‍ വച്ച് കണ്ടു. അവരുടെ കഥ കേട്ടപ്പോള്‍ ഞാന്‍ എന്നിലേക്ക് മടങ്ങി. എന്റെ കഥയും ഏകദേശം അങ്ങനെ തന്നെയാണ്. ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി. എന്റെ ഏറ്റവും വലിയ വിഷമം മകളെ പോലും എന്നില്‍ നിന്നകറ്റി എന്നുള്ളതാണ്. കലാകാരന്‍ എന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയുള്ളയാളാണ് ഞാന്‍. അത്രയും മോശമാണ് ഞാനെന്ന് ഇതുവരെ തോന്നിയിട്ടില്ല. 13 വര്‍ഷമായി എനിക്ക് കാന്‍സര്‍ വന്നിട്ട്. അസുഖം ബാധിച്ചിട്ടും ഇങ്ങനെയെരിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ഞാന്‍. ചെയ്‌‌ത പുണ്യകര്‍മങ്ങളുടെ ഫലമാണിതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കീമോ ചെയ്‌ത ശേഷം ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ ഉപേക്ഷിച്ച് പോയതാണ് ഭാര്യ. അന്നൊരു വാക്ക് പോലും പറഞ്ഞില്ല. 'ചാവാന്‍ കിടക്കുന്ന അങ്ങേരെ ഞാനെന്തിനാ കാണുന്നെ' എന്നാണ് അവര്‍ ജോലിക്കാരിയോട് പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ മാനസികമായി ഐക്യം ഇല്ലായിരുന്നു. ഞാന്‍ ആഭാസനാണ്, കള്ളുകുടിയനാണ്, പെണ്ണുപിടിയനാണ് എന്നെല്ലാം പറഞ്ഞ് മകളുടെ മനസ് മാറ്റി. ഒരമ്മ മകളോട് ഇങ്ങനെ പറഞ്ഞാല്‍ അവര്‍ ഉറപ്പായും ഇത് വിശ്വസിക്കും. ഒരു ദ്രോഹവും ഞാന്‍ ചെയ്‌തിട്ടില്ല. ഞാന്‍ വിളിച്ചാല്‍ പോലും മകള്‍ ഫോണെടുക്കാറില്ല. വളരെ ദുഃഖമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ഞാന്‍ അതേപ്പറ്റി ചിന്തിക്കാറില്ല. ആ പേജ് ഞാന്‍ വലിച്ചുകീറി.

ഒറ്റപ്പെടല്‍ അനുഭവപ്പെട്ടപ്പോഴാണ് ഗാന്ധിഭവനില്‍ പോയത്. പലരും ചോദിച്ച് കാശുള്ള നിങ്ങളെന്തിനാ ഇവിടെ വന്ന് കിടക്കുന്നതെന്ന്. അന്നെനിക്ക് പെന്‍ഷന്‍ മാത്രമേ ഉള്ളു. കാശ് മുഴുവന്‍ പലരും പറ്റിച്ചുകൊണ്ട് പോയി. ആറ് മാസത്തോളം അവിടെ താമസിച്ചു. അവിടെ ഉള്ളവരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് അത്രയും പ്രശ്‌നമില്ലല്ലോ എന്ന് തോന്നിപ്പോകും.'

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions