സിനിമ

എന്റെ ഏറ്റവും വലിയ ആരാധിക അമ്മയാണ്- നടി കല്യാണി

'ലോക' എന്ന ചിത്രത്തിലെ ഫാന്റസി കഥാപാത്രത്തിലൂടെ സിനിമാലോകത്തെ ഒന്നാകെ കൈയിലെടുത്തിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. അമ്മയാണ് തന്റെ ഏറ്റവും വലിയ ആരാധികയെന്ന് പറയുകയാണ് നടി.

'അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. ഇന്റര്‍നെറ്റ് മൊത്തം ഞാന്‍ ആണെന്നാണ് അമ്മയുടെ വിചാരം. അമ്മയ്ക്ക് അല്‍ഗോരിതം എന്നാല്‍ എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാമിലെ എക്‌സ്പ്ലോര്‍ ഫീഡ് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ചില ഫാന്‍ പേജിലെ പോസ്റ്റുകളൊക്കെ അതില്‍ വരും. അതിന് എല്ലാത്തിലും താഴെ അമ്മയുടെ ലൈക്ക് ഉണ്ടാകും.

ഒരു ദിവസം ഞാന്‍ അമ്മയെ കളിയാക്കി കൊണ്ട് 'എന്തിനാണ് എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നത്' എന്ന് ചോദിച്ചിരുന്നു. അതുകൊണ്ടാണല്ലോ അമ്മയുടെ ഫീഡ് മൊത്തം ഞാന്‍ വരുന്നത്. 'ഞാന്‍ നോക്കുമ്പോള്‍ എന്റെ കൊച്ചിന്റെ ഫോട്ടോ. അത് കാണുമ്പോള്‍ ഞാന്‍ ലൈക്ക് ചെയ്യും' എന്നായിരുന്നു അമ്മയുടെ മറുപടി. ധന്യാ വര്‍മ്മയ്ക്കു
നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

അമ്മയുടെ അത്രയും നിഷ്‌കളങ്കമായ മറുപടി കേട്ടതോടെ ഞാന്‍ ഒന്നും പറഞ്ഞില്ല. 'എന്റെ കൊച്ചിന്റെ ഫോട്ടോ ഞാന്‍ ലൈക്ക് ചെയ്തില്ലേല്‍ പിന്നെ വേറെയാര് ലൈക്ക് ചെയ്യു'മെന്ന് അമ്മ ചോദിച്ചുവെന്നും അവസാനം താനാണ് സൂപ്പര്‍സ്റ്റാറെന്ന് അമ്മ കരുതിക്കോട്ടേയെന്ന് താന്‍ വിചാരിച്ചുവെന്നും കല്യാണി പറഞ്ഞു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions