യു.കെ.വാര്‍ത്തകള്‍

ലിങ്കണില്‍ ഭാര്യയെ കത്തിയ്ക്ക് കുത്തിയ കേസില്‍ മലയാളി റിമാന്‍ഡില്‍

യുകെയിലെ ലിങ്കണില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മലയാളി അറസ്റ്റില്‍. 51 വയസുകാരനായ മാന്നാര്‍ സ്വദേശിയാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിയായ സ്ത്രീ ആപത് ഘട്ടം തരണം ചെയ്തെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ എത്തിച്ച പ്രതിയെ വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്ത കോടതി കൂടുതല്‍ നടപടികളിലേക്ക് കടക്കാതെ കേസ് മാറ്റി വയ്ക്കുക ആയിരുന്നു.

പോലീസ് അന്വേഷണത്തിനു സാവകാശം ആവശ്യമാണ് എന്നതിനാലും ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ മൊഴി എടുക്കാനും കാലതാമസം ഉണ്ടാകും എന്നതിനാല്‍ അത്തരം കാര്യങ്ങള്‍ പൂര്‍ത്തിയായ ശേഷമേ ഇനി കോടതി വിസ്താരവും വിചാരണയും ഒക്കെ ആരംഭിക്കാനായി തീയതി നല്‍കൂ എന്നാണ് അറിയാനാകുന്നത്.

രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ കുടുംബത്തെ ലിങ്കണിലെ മലയാളികള്‍ക്ക് അത്ര പരിചിതമല്ലെന്ന സൂചനയാണ് പുറത്തു വരുന്നത്.

സംഭവത്തിന് ദൃക്സാക്ഷിയായ മകളുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് അറിയാന്‍ സാധിച്ചത്.
രണ്ട് മക്കളാണ് ദമ്പതികള്‍ക്ക് ഉള്ളത്. ഒരാള്‍ യുകെയില്‍ മാതാപിതാക്കളോടൊപ്പവും മറ്റൊരാള്‍ നാട്ടിലും ആണ് ഉള്ളത് . പിതാവ് ജയിലിലും മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലും ആയതോടെ കുട്ടിയെ പോലീസ് സോഷ്യല്‍ കെയര്‍ സംരക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions