യു.കെ.വാര്‍ത്തകള്‍

പാര്‍ലമെന്റ് ടോയ്ലെറ്റില്‍ ഒളികാമറ വച്ച സംഭവം; ലേബര്‍ എംപിക്കെതിരെ ആരോപണം

എഡിന്‍ബര്‍ഗിലെ സ്‌കോട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ശുചിമുറിയില്‍ ഒരു പാര്‍ലമെന്റംഗം ഒളിക്യാമറ വെച്ചതായി ആരോപണം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കേസില്‍ ഈ മാസം ആദ്യം പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ലേബര്‍ എം പി കോളിന്‍ സ്മിത്ത് ആണ് ആരോപണ വിധേയന്‍. ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ അന്വേഷണം നടക്കുന്നതിനാല്‍, കെട്ടിടത്തില്‍ പ്രവേശിക്കാന്‍ കോളിന്‍ സ്മിത്തിനുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണെന്ന് പാര്‍ലമെന്റ് കോര്‍പ്പറേറ്റ് ബോഡി എല്ലാ ജീവനക്കാരെയും ഇ മെയില്‍ വഴി അറിയിച്ചിട്ടുണ്ട്.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കേസില്‍, സൗത്ത് സ്‌കോട്ട്‌ലാന്‍ഡിനെ പ്രതിനിധീകരിക്കുന്ന കോളിന്‍ സ്മിത്ത് ഡംഫ്രീസ് ഷെറീഫ് കോടതിയില്‍ ഹാജരാകാന്‍ ഇരിക്കുകയാണ്. അതിനു പിന്നാലെ ഒളിക്യാമറ സ്ഥാപിച്ചു എന്ന ആരോപണത്തിലും പോലീസ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുമെന്നാണ് ഡെയ്ലി റെക്കോര്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി ബി സി സ്‌കോട്ട്‌ലാന്‍ഡ് ന്യൂസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി വരെ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് സ്മിത്ത്. എന്നാല്‍, ഈമാസം ആദ്യം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ അയാള്‍ ഒരു സ്വതന്ത്ര എം പി ആയാണ് തുടരുന്നത്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions