സിനിമ

ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്- കല്യാണി പ്രിയദര്‍ശന്‍

ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. മലയാളത്തില്‍ സൂപ്പര്‍ഹീറോ യൂണിവേഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് ചിത്രം. കല്യാണി പ്രിയദര്‍ശന്റെ ആക്ഷന്‍ അവതാരത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. കല്യാണിയുടെ കരിയര്‍ ബെസ്റ്റ് റോളായാണ് ലോകയിലെ കഥാപാത്രത്തെ സിനിമാപ്രേമികള്‍ വിലയിരുത്തുന്നത്. അതേസമയം ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് മുന്‍പ് താന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് കല്യാണി. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോള്‍ തന്റെ ധാരണകള്‍ മാറിയെന്നും ആക്ഷന്‍ സീനുകള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞത് കോച്ചിങ്ങിന്റെ ഗുണം കാരണമാണെന്നും കല്യാണി പറഞ്ഞു. 'ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോള്‍ എനിക്ക് എന്നെ പറ്റിയുള്ള ധാരണകള്‍ തന്നെ മാറി. ശാരീരികമായിട്ടുള്ള ഫിറ്റ്നസ്സ് മാത്രമല്ല മാനസികമായും, ഞാന്‍ ഒട്ടും അത്ലറ്റിക് അല്ലായിരുന്നു. ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് ഞാന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ ഇങ്ങനൊരു കഥാപാത്രമൊക്കെ ചെയ്യാന്‍ കാരണം എന്റെ കോച്ചാണ്. എന്റെ ആക്ഷന്‍ സ്റ്റൈല്‍ നന്നാക്കാന്‍ വേണ്ടിയാണ് ഞാന്‍ കോച്ചിങ്ങിന് പോയത്. ആക്ഷന്‍ സീന്‍സ് ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് മനസിലായി അതിന്റെ ഗുണം', കല്യാണി കൂട്ടിച്ചേര്‍ത്തു.

കല്യാണിക്ക് പുറമെ നസ്ലിന്‍, ചന്ദു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡ‍ി മാസ്റ്റര്‍ തുടങ്ങിയവരാണ് ലോകയില്‍ മറ്റു പ്രധാന വേഷങ്ങളില്‍. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. നിമിഷ് രവി ഛായാ​ഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ജേക്ക്സ് ബിജോയ് ആണ് സം​ഗീത സംവിധാനം.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions