യു.കെ.വാര്‍ത്തകള്‍

ഓണാവധിയ്ക്ക് നാട്ടിലെത്തിയ യുകെ മലയാളി കുഴഞ്ഞു വീണു മരിച്ചു


കോട്ടയം: പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലെത്തിയ സോമര്‍സെറ്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു. യോവിലില്‍ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോന്‍(46) ആണ് പ്രിയപ്പെട്ടവരേ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം. നാട്ടില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. യോവില്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ നഴ്സായ രശ്മി നായരാണ് ഭാര്യ. അമന്‍ ഏകമകനാണ്. പെരുന്ന അമൃതവര്‍ഷിണിയില്‍ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

യോവില്‍ ഹിന്ദു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യുക്മയുടെ മുന്‍ അസോസിയേഷന്‍ പ്രതിനിധിയായിരുന്നു. ഏറെ നാളായി യോവിലില്‍ താമസിച്ചിരുന്ന വിശാഖിന് പുതിയ ജോലി കിട്ടിയിരുന്നു. തുടര്‍ന്ന് ഷെഫീല്‍ഡിക്ക് താമസം മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. അതിനു മുന്‍പ് നാട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

സംസ്കാരം ശനിയാഴ്ച രാത്രി ഒന്‍പതിന് കൊല്ലം വള്ളിക്കാവ് അമൃതപുരിയില്‍ വച്ച് നടക്കും.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions