ഭരണത്തിലെത്തിയ ശേഷം ആഡംബര വീട് വാങ്ങാന്‍ യാതൊരു മടിയും കാണിക്കാത്ത ഹൗസിംഗ് സെക്രട്ടറി കൂടിയായ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ക്ക് മേലുള്ള കുരുക്ക് മുറുകുന്നു. കടല്‍തീരത്തുള്ള വലിയ വീട് സ്വന്തമാക്കാന്‍ റെയ്‌നര്‍ 150,000 പൗണ്ട് ഡെപ്പോസിറ്റ് നല്‍കിയെന്നാണ് വ്യക്തമാകുന്നത്. വീട് വാങ്ങുന്നതില്‍ ഇവര്‍ നികുതി ലാഭിക്കാന്‍ പല ഇടപാടുകളും ചെയ്‌തെന്ന് വ്യക്തമാകുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഈസ്റ്റ് സസെക്‌സില്‍ 800,000 പൗണ്ടിന്റെ ഫ്‌ളാറ്റാണ് ഉപപ്രധാനമന്ത്രി സ്വന്തമാക്കിയത്. ഇതിനായി 650,000 പൗണ്ടിന്റെ മോര്‍ട്ട്‌ഗേജ് നാറ്റ്‌വെസ്റ്റില്‍ നിന്നും റെയ്‌നര്‍ എടുത്തിട്ടുള്ളതായി ലാന്‍ഡ് രജിസ്ട്രി രേഖകള്‍ പറയുന്നു. 25 ശതമാനം ഡെപ്പോസിറ്റ് തുക നല്‍കിയതോടെ കൂടുതല്‍ അനുകൂലമായ പലിശ നിരക്ക് സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഹോവില്‍ ഫ്‌ളാറ്റ് സ്വന്തമാക്കുമ്പോള്‍ 40,000 പൗണ്ട് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ വെട്ടിച്ചതായുള്ള ആരോപണങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്. മറ്റൊരു മണ്ഡലത്തില്‍ വീട് സ്വന്തമായുള്ളപ്പോള്‍ പുതിയ വീടാണ് പ്രധാന താമസസ്ഥലമെന്ന് അവകാശപ്പെട്ടാണ് ഇളവ് നേടിയത്. സംഭവത്തില്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ എത്തിക്‌സ് അന്വേഷണം നേരിടണമെന്ന് കണ്‍സര്‍വേറ്റീവുകള്‍ ആവശ്യപ്പെടുന്നു.
റെയ്‌നര്‍ മന്ത്രിതല നിയമങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് കണ്‍സര്‍വേറ്റീവ് ചെയര്‍മാന്‍ കെവിന്‍ ഹോളിന്റേക്ക് മന്ത്രിമാരുടെ സ്റ്റാന്‍ഡേര്‍ഡ്‌സ് സ്വതന്ത്ര ഉപദേശകന്‍ ലോറി മാഗ്നസിന് കത്തയച്ചു. കുടുംബവീടുകള്‍ക്കും, ഉയര്‍ന്ന മൂല്യമുള്ള വീടുകള്‍ക്കും, രണ്ടാമത്തെ വീടുകള്‍ക്കും മേല്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്താന്‍ വാദിക്കുന്ന ഒരു മന്ത്രിയാണ് ഈ വിധത്തില്‍ നികുതി വെട്ടിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചു.