യു.കെ.വാര്‍ത്തകള്‍

ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സ്; ലണ്ടന്‍ ഉപേക്ഷിക്കുകയാണെന്ന് ഇന്ത്യക്കാരി

നികുതികൊള്ള മൂലം പത്തുവര്‍ഷത്തെ യുകെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണ് വ്യവസായിയും ഇന്‍ഫ്‌ളുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്‌സ് ആടച്ച് വശം കെട്ടുവെന്നും ജീവിത ചിലവ് വല്ലാതെ വര്‍ദ്ധിച്ചെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചവീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.

ജീവിക്കാനാകാത്ത നഗരമായി ലണ്ടന്‍ മാറി. കുടുംബത്തോടൊപ്പം റസ്റ്റൊറന്റായ ഡിഷൂമില്‍ പോയി. കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (8500 രൂപ) നല്‍കേണ്ടിവന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും അവര്‍ പറഞ്ഞു.

നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി. പരോക്ഷ നികുതി കൂടി വരുമ്പോള്‍ ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സ് ഇനത്തില്‍ ചിലവഴിക്കേണ്ടിവരുന്നു. മക്കള്‍ക്ക് നല്ല ജോലി പോലും ഇവിടെ നിന്നാല്‍ ലഭിക്കുമോ എന്നറിയില്ലെന്നും അവര്‍ പറഞ്ഞു.

വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണമാണുള്ളത്. പല്ലവിയുടേത് ശരിയായ തീരുമാനമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ പത്തുവര്‍ഷം ലണ്ടനില്‍ ജീവിച്ചിട്ടും പൗണ്ടിനെ ഇന്ത്യന്‍ രൂപയുമായി ബന്ധിപ്പിച്ചാണ് കണക്കു കൂട്ടുന്നതെങ്കില്‍ ഒന്നും പറയാനില്ലെന്നും നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നും വിമര്‍ശന കമന്റുകളുണ്ട്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions