യു.കെ.വാര്‍ത്തകള്‍

ചാന്‍സലര്‍ റേച്ചല്‍ റീവ്സിനെ മെരുക്കാന്‍ ഒതുക്കാന്‍ ഉപദേശക സംഘത്തെ ഇറക്കി പ്രധാനമന്ത്രി സ്റ്റാര്‍മര്‍

ജനങ്ങള്‍ക്ക് മേല്‍ മറ്റൊരു നികുതിവേട്ട കൂടി അടിച്ചേല്‍പ്പിക്കാനുള്ള ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ നീക്കത്തിന് തടയിടാന്‍ പുതിയ ഉപദേശക സംഘത്തെ നിയോഗിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍. സാമ്പത്തിക നയങ്ങളില്‍ റീവ്‌സിനെ കണ്ണടച്ച് വിശ്വസിക്കുന്നതിന് പകരം, തന്റെ നയങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം.

സുപ്രധാന ബജറ്റിന് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ നികുതി വിദഗ്ധരെയാണ് സ്റ്റാര്‍മര്‍ നം.10-ലേക്ക് എത്തിക്കുന്നത്. സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെയിംസ് ലിയോണ്‍സ് ഇതിന്റെ ഭാഗമായി നാടകീയമായി സ്ഥാനമൊഴിഞ്ഞു. ട്രഷറി മന്ത്രി ഡാരെണ്‍ ജോണ്‍സിനെ പ്രധാനമന്ത്രിയുടെ സെക്രട്ടറിയായി പുതിയ പദവിയില്‍ നിയമിക്കുകയും ചെയ്തു.

ഇതുവഴി ട്രഷറി വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സ്റ്റാര്‍മര്‍ക്ക് സാധിക്കും. കൂടാതെ തന്റെ പുതിയ ചീഫ് ഇക്കണോമിക് അഡൈ്വസറായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ മിനോഷ് ഷാഫികിനെയാണ് നിയോഗിച്ചിരിക്കുന്നത്. ട്രഷറിയുടെ ഭാഗത്ത് നിന്നും സ്വീകരിച്ച പല നടപടികളും ഗവണ്‍മെന്റിന് തന്നെ വിനയായി മാറിയതിന് ശേഷമാണ് ഈ വീണ്ടുവിചാരം.

ഇതിനിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന വോട്ടര്‍മാരുടെ എണ്ണമേറുകയാണ്. നികുതി വര്‍ദ്ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂഗോവ് സര്‍വ്വെയില്‍ 58 ശതമാനം പേര്‍ വ്യക്തമാക്കി. 55 ശതമാനം പേരാണ് സ്റ്റാര്‍മര്‍ റീവ്‌സിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്. കേവലം 16 ശതമാനത്തിന്റെ പിന്തുണയാണ് റീവ്‌സിന് ലഭിക്കുന്നത്.

കഴിഞ്ഞ തവണ, ബെനഫിറ്റ് കട്ടുകള്‍ ഉള്‍പ്പടെയുള്ള പല ബജറ്റ് പ്രഖ്യാപനങ്ങളില്‍ നിന്നും സര്‍ക്കാരിന് മലക്കം മറിയേണ്ടി വരികയും, സര്‍ക്കാരിന്റെ ജനപ്രീതി കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി. വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ റീവ്‌സിന്റെ സ്ഥാനം തെറിക്കുമെന്നതിന്റെ സൂചനയാണിത് എന്നാണ് മുന്‍ ടോറി ക്യാബിനറ്റ് മന്ത്രി സര്‍ ജെയിംസ് ക്ലെവര്‍ലി പറയുന്നത്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions